UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്‍ഡോറില്‍ കാര്‍ ഇടിച്ചുകയറി നാലു നില ഹോട്ടല്‍ തകര്‍ന്നു; 10 മരണം

കെട്ടിടത്തിന് 50 വര്‍ഷം പഴക്കം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാര്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാലു നില ഹോട്ടല്‍ തകര്‍ന്നു വീണു 10 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന 10 പേരെ രക്ഷപ്പെടുത്തി. അഞ്ചു പേര്‍ ഇപ്പൊഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി ജില്ലാ കളക്ടര്‍ നിശാന്ത് വാര്‍വദേ പറഞ്ഞു.

സര്‍വത് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഈ കെട്ടിടത്തിന് 50 വര്‍ഷം പഴക്കമുണ്ട്. ഹോട്ടലുകളും ലോഡ്ജുകളുമാണ് ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍