UPDATES

ട്രെന്‍ഡിങ്ങ്

റാഫേല്‍ കരാര്‍ റിപ്പോര്‍ട്ടിംഗ് എന്‍ഡിടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ട കേസുമായി അനില്‍ അംബാനി

മാധ്യമസ്വാതന്ത്ര്യം തടയാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനെ കോടതിയില്‍ നേരിടുമെന്നും എന്‍ഡിടിവി വ്യക്തമാക്കി.

റാഫേല്‍ കരാര്‍ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എന്‍ഡിടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് അനില്‍ അംബാനിയുടെ റിലൈന്‍സ് ഗ്രൂപ്പ്. അഹമ്മദാബാദ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 26ന് കേസില്‍ വാദം കേള്‍ക്കും. വസ്തുനിഷ്ഠമായി ജോലി ചെയ്ത് വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരെ ഒതുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും മാധ്യമസ്വാതന്ത്ര്യം തടയാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനെ കോടതിയില്‍ നേരിടുമെന്നും എന്‍ഡിടിവി വ്യക്തമാക്കി. വളരെയധികം പൊതുതാല്‍പര്യമുള്ള വിഷയമാണിത്. രാജ്യത്തെ പ്രധാനപ്പെട്ട പ്രതിരോധ കരാര്‍ സംബന്ധിച്ചാണ് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് – എന്‍ഡിടിവി പറയുന്നു. സെപ്റ്റംബര്‍ 29ന് സംപ്രേഷണം ചെയ്ത Truth Vs Hype എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് കേസ്.

അനില്‍ അംബാനിയുടെ റിലൈന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവരുടെ നിലപാട് വിശദീകരിക്കുന്നതിനായും വാദങ്ങള്‍ ഉന്നയിക്കുന്നതിനായും പല തവണ പരിപാടിക്ക് ക്ഷണിച്ചെങ്കിലും ആരും വന്നില്ലെന്ന് എന്‍ഡിടിവി ചൂണ്ടിക്കാട്ടി. റാഫേല്‍ നിര്‍മ്മാതാക്കളായ ദസോയുടെ വിശദീകരണമടക്കം എല്ലാ വശങ്ങളും എന്‍ഡിടിവി റിപ്പോര്‍ട്ട് കാണിച്ചിട്ടുണ്ട്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് അടക്കമുള്ളവര്‍ റിലൈന്‍സിനെ കരാര്‍ പങ്കാളിയാക്കിയത് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതാണ് (റിലൈന്‍സിനെ പങ്കാളിയാക്കിയത് തങ്ങളുടെ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലെന്ന് ദസോ പറഞ്ഞത്‌). എന്‍ഡിടിവി മാത്രമല്ല റിലൈന്‍സിന് ഓഫ്‌സെറ്റ് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി പറയുന്നത്. എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് – എന്‍ഡിടിവി പറയുന്നു.

റിലയൻസിന്റെ പങ്കാളിത്തം നിർബന്ധിത വ്യവസ്ഥയാക്കി; റാഫേല്‍ ഇടപാടിൽ സുപ്രധാന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം

റാഫേല്‍ വിമാനങ്ങളുടെ വില വിവരം പുറത്തുവിടുമെന്ന് കേന്ദ്രം; സാധ്യമല്ലെന്ന് കരാര്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി

എന്‍ഡി ടിവിയുടെ വിഷമവൃത്തം; ഇന്ത്യന്‍ മാധ്യമ മാന്യതയുടെയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍