UPDATES

വിദേശം

റഷ്യന്‍ പ്രവിശ്യയായ ക്രിമിയയില്‍ ഇന്ത്യക്കാരുള്ള കപ്പലുകളില്‍ തീ പിടിത്തം: 11 പേര്‍ കൊല്ലപ്പെട്ടു

ഇരു കപ്പലുകളിലുമായി 15 ഇന്ത്യക്കാര്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം റഷ്യന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് വരുകയാണ്.

റഷ്യന്‍ അധീനതയിലുള്ള, ഉക്രെയിനിനോട് ചേര്‍ന്ന ക്രിമിയ പ്രവിശ്യയില്‍ കെര്‍ച്ച് കടലിടുക്കില്‍ രണ്ട് കപ്പലുകളില്‍ തീ പിടിത്തം. 11 പേര്‍ കൊല്ലപ്പെട്ടു. ഇരു കപ്പലുകളിലുമായി 15 ഇന്ത്യക്കാര്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം റഷ്യന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് വരുകയാണ്. ഇന്ത്യക്കാരും തുര്‍ക്കി, ലിബിയന്‍ പൗരന്മാരും കപ്പലുകളിലുണ്ടായിരുന്നു. ടാന്‍സാനിയന്‍ കൊടികളുള്ള കപ്പലുകളിലാണ് തീ പിടിത്തമുണ്ടായത്. അതേസമയം ഏത് രാജ്യക്കാരാണ് മരിച്ചത് എന്ന കാര്യം വ്യക്തമല്ല.

ഒന്ന് ടാങ്കറും മറ്റൊന്ന് എല്‍എന്‍ജി ഷിപ്പുമാണ്. ഇന്ധനം ഒരു കപ്പലില്‍ നിന്ന് മറ്റേതിലേയ്ക്ക് മാറ്റുമ്പോളാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു കപ്പലില്‍ എട്ട് പേരും മറ്റേതില്‍ ഏഴ് പേരുമാണ് ഉണ്ടായിരുന്നത് എന്ന് റഷ്യന്‍ മാരിടൈംസ് ഏജന്‍സിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസി റഷ്യന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വരുകയാണ് എന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്നലെയാണ് അപകടമുണ്ടായത്. പലരും കപ്പലില്‍ നിന്ന് വെള്ളത്തിലേയ്ക്ക് ചാടി രക്ഷപ്പെട്ടു. 12 പേരെ കടലില്‍ നിന്ന് ഇതുവരെ രക്ഷിച്ചിട്ടുണ്ട്. ഒമ്പത് പേരെ സംബന്ധിച്ച് വിവരമില്ല. റഷ്യയേയും ഉക്രെയ്‌നേയും സംബന്ധിച്ച് തന്ത്രപ്രധാന മേഖലയാണ് കെര്‍ച്ച് സ്‌ട്രെയ്റ്റ്. മാരിയുപോള്‍ തുറമുഖത്ത് നിന്ന് കപ്പലുകള്‍ കരിങ്കടലിലേയ്ക്ക് പോകുന്നത് ഈ വഴിയാണ്. റഷ്യയ്ക്കും ക്രിമിയയ്ക്കും ഇടയിലുള്ള പ്രദേശമാണിത്. റഷ്യ കഴിഞ്ഞ വര്‍ഷം ഇവിടെ പാലം നിര്‍മ്മിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍