UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോംഗോയില്‍ 14 യുഎന്‍ സമാധാന ഭടന്മാര്‍ കൊല്ലപ്പെട്ടു; ഇന്ത്യന്‍ സൈനികര്‍ സുരക്ഷിതര്‍

ഇന്ത്യന്‍ ആര്‍മിയുടെ ഒരു ബ്രിഗേഡ് യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി നിലവില്‍ കോംഗോയില്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ സൈനികരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ട്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഭീകരാക്രമണത്തില്‍ 14 യുഎന്‍ സമാധാന സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. യുഎന്‍ ഉദ്യോഗസ്ഥനും കോംഗോയിലെ ഒരു ആക്ടിവിസ്റ്റുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊല്ലപ്പെട്ട സൈനികരില്‍ ഭൂരിഭാഗം പേരും ടാന്‍സാനിയക്കാരാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഒരു ബ്രിഗേഡ് യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി നിലവില്‍ കോംഗോയില്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ സൈനികരെല്ലാം സുരക്ഷിതരാണ് എന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ കോംഗോയിലെ കിവു പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. വിമത സായുധ ഗ്രൂപ്പുകള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണിത്. ധാതുഖനികള്‍ നിറഞ്ഞ പ്രദേശമാണിത്. ഒന്നര വര്‍ഷം മുമ്പ് ആഭ്യന്തര യുദ്ധം അവസാനിച്ചിട്ടും ഈ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍