UPDATES

വിദേശം

മെക്‌സിക്കോയില്‍ ഭൂകമ്പം: മരണം 140

റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്ത ഭൂചലനത്തില്‍ തലസ്ഥാനനഗരമായ മെക്‌സിക്കോ സിറ്റിയില്‍ വ്യാപക നാശനഷ്ടമുണ്ടായി.

മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ 140ലധികം പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്ത ഭൂചലനത്തില്‍ തലസ്ഥാനനഗരമായ മെക്‌സിക്കോ സിറ്റിയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ കുട്ടികള്‍ കുടുങ്ങിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മോര്‍ലോസ്, പ്യൂബ്ല എന്നീ പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.

ഈ മാസം ആദ്യം മെക്‌സിക്കോയിലെ ദക്ഷിണ പ്രവിശ്യയിലുണ്ടായ 8.1 ഭൂകമ്പത്തില്‍ 90 പേര്‍ മരിച്ചിരുന്നു. മെക്‌സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം 10,000ല്‍ പരം പേരുടെ മരണത്തിന് കാരണമായി 32 വര്‍ഷം തികയുമ്പോളാണ് പുതിയ ഭൂകമ്പം. രണ്ട് കോടിയോളം ജനസംഖ്യയുള്ളതും ലോകത്തെ തന്നെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നുമാണ് മെക്‌സികോ സിറ്റി. ഇടയ്ക്കിടെ ഭൂകമ്പങ്ങളുണ്ടാകുന്ന രാജ്യമാണ് മെക്‌സിക്കോ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍