UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഇന്ത്യയില്‍ കുപ്പി വെള്ളത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു ജിബി ഡാറ്റ കിട്ടും”: മോദി ജപ്പാനില്‍

2022ഓടെ ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ മൂല്യമുള്ളതാകും. 10 മില്യണ്‍ (ഒരു കോടി) പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും – മോദി അവകാശപ്പെട്ടു.

ഇന്ത്യയില്‍ കുപ്പി വെള്ളത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഒരു ജിബി ഡാറ്റ കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുപ്പി തണുത്ത വെള്ളം വാങ്ങുന്നതിനുള്ള പണം പോലും ഒരു ജിബി ഡാറ്റയ്ക്കായി ചിലവാക്കേണ്ടതില്ലെന്ന് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവില്‍ മോദി പ്രസംഗിച്ചു. 2022ഓടെ ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി യുഎസ് ഡോളര്‍ മൂല്യമുള്ളതാകും. 10 മില്യണ്‍ (ഒരു കോടി) പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും – മോദി അവകാശപ്പെട്ടു.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് കണക്ഷനുണ്ട്, 100 കോടി മൊബേല്‍ കണക്ഷനുകളുണ്ട് – മോദി പറഞ്ഞു. 13ാമത് ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ജപ്പാനിലെത്തിയത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പുറമെ ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബിസിനസുകാരുമായും മോദി ചര്‍ച്ച നടത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍