UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ കല്യാണ ഓഡിറ്റോറിയം തകര്‍ന്ന് 26 മരണം

ഓഡിറ്റോറിയത്തിന്റെ ചുമരും തകര ഷെഡും ശക്തമായ കാറ്റില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ്.

രാജസ്ഥാനില്‍ വിവാഹ ഓഡിറ്റോറിയം തകര്‍ന്ന് വീണ് നാല് കുട്ടികള്‍ അടക്കം 26 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഭരത്പൂര്‍ ജില്ലയിലാണ് സംഭവം. ഓഡിറ്റോറിയത്തിന്റെ ചുമരും തകര ഷെഡും ശക്തമായ കാറ്റില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ്. ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അനുശോചിച്ചു. ശക്തമായ പൊടിക്കാറ്റാണ് ചൂടുകാലത്ത് രാജസ്ഥാനില്‍ ഉണ്ടാകുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍