UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടേല്‍ പ്രതിമയ്ക്ക് ചുറ്റും സീ പ്ലെയിന്‍ ഓടിക്കാന്‍ 300 മുതലകള്‍ക്ക് സ്ഥലം മാറ്റം

നദീതീരത്ത് ടൂറിസ്റ്റുകളുടെ തിരക്ക് കൂടിയതും പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഗുജറാത്തില്‍ സറ്റാച്യു ഓഫ് യൂണിറ്റി – പട്ടേല്‍ പ്രതിമ സ്മാരകത്തിന് ചുറ്റും നര്‍മ്മദ നദിയില്‍ സീ പ്ലെയിന്‍ സര്‍വീസ് നടത്തുന്നതിനായി ഈ ഭാഗത്തെ മുന്നൂറോളം മുതലകളെ പ്രദേശത്ത് നിന്ന് മാറ്റുന്നു. മുതലകളെ ഇരുമ്പുകൂട്ടിലാക്കി പിക്ക് അപ്പ് ട്രക്കുകളില്‍ പശ്ചിമ ഗുജറാത്തിലേയ്ക്ക് കൊണ്ടുപോവുകയാണ്. ഇതുവരെ 12 മുതലകളെയാണ് കൊണ്ടുപോയത്. നദീതീരത്ത് ടൂറിസ്റ്റുകളുടെ തിരക്ക് കൂടിയതും പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

അതേസമയം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വൈല്‍ഡ്‌ലൈഫ് മാഗസിന്‍ എഡിറ്റര്‍ സാംക്ച്വറി ഏഷ്യയുടെ എഡിറ്റര്‍ ബിറ്റു സഹ്ഗാള്‍ രംഗത്തെത്തി. ശാസ്ത്രീയമായ പഠനം നടത്തി വേണ്ടിയിരുന്നു മുതലകളെ മാറ്റേണ്ടിയിരുന്നത് എന്ന് വൈല്‍ഡ് ലൈഫ് ബോര്‍്ഡ് മുന്‍ അംഗം പ്രിയവ്രത് ഗാധ്വി പറയുന്നു. വഡോദ്രയില്‍ നിന്ന് 100 കിലോമീറ്ററും അഹമ്മദാബാദില്‍ നിന്ന് 200 കീലോമീറ്ററും ദൂരമാണ് പട്ടേല്‍ പ്രതിമ പ്രദേശത്തേയ്ക്കുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍