UPDATES

500 കോടിയുടെ എം എല്‍ എ ഫണ്ട് കെട്ടിക്കിടക്കുന്നു; ഇനി ചിലവിട്ടാല്‍ പാഴാവുക കോടികള്‍

2012 മുതല്‍ 2016 വരെ എം എല്‍ എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കുള്ള ഫണ്ടാണ്‌ ഉദ്യോഗസ്ഥ അനാസ്ഥ മൂലം കെട്ടിക്കിടക്കുന്നത്

ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടില്‍ കെട്ടിക്കിടക്കുന്നത് 500 കോടി രൂപ. 2012 മുതല്‍ 2016 വരെ എം എല്‍ എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കുള്ള പണമാണ് കെട്ടിക്കിടക്കുന്നത് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

2012ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് എം എല്‍ എ മാര്‍ക്ക് വികസന ഫണ്ട് നടപ്പിലാക്കിയത്. പ്രതിവര്‍ഷം 5 കോടി രൂപയാണ് ഓരോ എം എല്‍ എയ്ക്കും അനുവദിക്കുക. അങ്ങനെയാണെങ്കില്‍ 20 കോടി രൂപ ഒരുഎം എല്‍ എയ്ക്ക് കിട്ടേണ്ടതാണ്. അതാണ് ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലം ചിലവഴിക്കാതെ കിടക്കുന്നത്.

2012 മുതല്‍ 2015 വരെ ഭരണാനുമതി ലഭിക്കാനുള്ള പദ്ധതികള്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ധനവകുപ്പ്. അതേ സമയം മുന്‍പ് സമര്‍പ്പിച്ച പല പദ്ധതികളും കാലഹരണപ്പെട്ടുപോയതുകൊണ്ട് കോടികള്‍ പാഴാകുമെന്നാണ് സൂചന.

പദ്ധതികള്‍ക്കുള്ള ഭരണാനുമതി മുടങ്ങുന്നു എന്നു എം എല്‍ എമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഭരണാനുമതി നല്‍കുന്നതിനുള്ള ചുമതല ഇപ്പോള്‍ കളക്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍