UPDATES

പശുക്കടത്ത് ആരോപിച്ച് ബിഹാറില്‍ 55കാരനെ തല്ലിക്കൊന്നു

കാബൂള്‍ മിയാന്‍ എന്ന മധ്യവയസ്‌കനെ വടികള്‍ ഉപയോഗിച്ചടക്കം തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും മുഖത്ത് ചവുട്ടുകയും ചെയ്തിരുന്നു. കാബൂള്‍ മിയാനെ കള്ളനെന്ന് വിളിച്ച് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പശുക്കടത്ത് ആരോപിച്ച് ബിഹാറില്‍ 55കാരനെ തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലാണ് സംഭവം. മൂന്നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കാബൂള്‍ മിയാന്‍ എന്ന മധ്യവയസ്‌കനെ വടികള്‍ ഉപയോഗിച്ചടക്കം തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും മുഖത്ത് ചവുട്ടുകയും ചെയ്തിരുന്നു. കാബൂള്‍ മിയാനെ കള്ളനെന്ന് വിളിച്ച് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുസ്ലീം മിയാന്‍ എന്ന് പേര് പറയുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കാബൂള്‍ മിയാനെ മാരകമായി മര്‍ദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ചില അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് സംഭവമറിഞ്ഞത്. ബുധനാഴ്ച നളന്ദയില്‍ 13 കാരനെ തല്ലിക്കൊന്നിരുന്നു. ആര്‍ജെഡി നേതാവ് ഇന്ദല്‍ പാസ്വാനെ വെടി വച്ച് കൊന്നതിന്റെ പിറ്റേ ദിവസമാണ് സംഭവമുണ്ടായത്. പാസ്വാന്റെ കൊലയാളികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ വീടുകള്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ തീ വച്ച് നശിപ്പിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറില്‍ ഏഴ് കൊലപാതകങ്ങളാണുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും നിതീഷ് കുമാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ വഷളാക്കുകയായിരുന്നുവെന്നും നിതീഷ് കുമാര്‍ ബിഹാറിനെ ലിഞ്ച് വിഹാര്‍ ആക്കിയിരിക്കുകയാണ് എന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. നിതീഷ് സര്‍ക്കാര്‍ ക്രിമിനലുകളുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജെഡിയുവിനെ കൊലപാതകികളുടേയും ബലാത്സംഗികളുടേയും പാര്‍ട്ടിയായി നിതീഷ് മാറ്റിയെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍