UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ ചലച്ചിത്ര പുരസ്‌കാരം: സുരഭി നടി, അക്ഷയ് കുമാര്‍ നടന്‍, കാസവ് മികച്ച ചിത്രം

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരന്‍ നേടി. മികച്ച മലയാള ചിത്രമായും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു.

64-ാംത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സുഭി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. റൂസ്തം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനായി. സുമിത്ര ബാവെയും സുനില്‍ സുത്തങ്കറും ചേര്‍ന്ന് സംവിധാനം ചെയ്ത മറാത്തി ചിത്രം കാസവ് ആണ് മികച്ച ചിത്രം. മറാത്തി ചിത്രം വെന്റിലേറ്ററിലൂടെ രാജേഷ് മബുസ്കര്‍ മികച്ച സംവിധായകനായി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരന്‍ നേടി. മികച്ച മലയാള ചിത്രമായും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടി സേറ വാസിം (ദങ്കല്‍). മികച്ച സഹനടന്‍ മനോജ്‌ ജോഷിയാണ്. മികച്ച സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരം ബാബു പത്മനാഭയ്ക്കാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പുലിമുരുകനിലൂടെ മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരം പീറ്റര്‍ ഹെയിന്‍ നേടി.

മറ്റ് പുരസ്കാരങ്ങള്‍:

മികച്ച ശബ്ദലേഖനം – അജിത്‌ ജോര്‍ജ് ജേക്കബ് (കാട് പൂക്കുന്ന നേരം)
മികച്ച സൗണ്ട് ഡിസൈനര്‍ – ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്നനേരം)
മികച്ച ജനപ്രിയ ചിത്രം – സന്തതം ഭവതി (കന്നഡ)
മികച്ച അനിമേഷന്‍ ചിത്രം – ഹം ചിത്ര് ബനാത്തി ഹേ
മികച്ച ഡോക്യുമെന്‍ഡറി – ചെമ്പൈ
മികച്ച ഹ്രസ്വ ചിത്രം – ആബ
മികച്ച ബാലതാരം – ആദിഷ് പ്രവീണ്‍ (കുഞ്ഞു ദൈവം), നൂര്‍ ഇസ്ലാം, മനോഹര
മികച്ച ഗായകന്‍ – സുന്ദര്‍ അയ്യര്‍ (ജോക്കര്‍ – തമിഴ്)
മികച്ച ഗായിക – ഇമാന്‍ ചക്രബര്‍ത്തി
മികച്ച ഗാനരചയിതാവ് – വൈരമുത്തു – ‘എന്ത പക്കം’… (ധര്‍മദുരൈ – തമിഴ്)
മികച്ച നൃത്തസംവിധാനം – രാജു സുന്ദരം (ജനത ഗ്യാരേജ്)

ജൂറിയുടെ പ്രത്യേക പരാമര്‍ശങ്ങള്‍
കഡ്വി ഹവ, മുക്തി ഭവന്‍, ആദില്‍ ഹുസൈന്‍, നീര്‍ജ (സോനം കപൂര്‍)

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം – പിങ്ക്
പാരിസ്ഥിതിക ചിത്രം – ദ ടൈഗര്‍ ഹു ക്രോസ്ഡ് ദ ലൈന്‍
കുട്ടികളുടെ ചിത്രം – ധന്‍ധനക്

മികച്ച നിരൂപണം – ജി ധനഞ്ജയന്‍
മികച്ച ചലച്ചിത്ര ഗ്രന്ഥം – ലതാ സുര്‍ഗാഥ

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം – ഉത്തര്‍പ്രദേശ്‌
പ്രത്യേക പരാമര്‍ശം: ഝാര്‍ഖണ്ഡ്

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മല്‍സരിച്ചിരുന്നു. സംവിധായകന്‍ ആര്‍എസ് വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍