UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചു ലക്ഷം വിലയിട്ട് 16 കാരിയെ 65 കാരനായ ഒമാന്‍ ഷെയ്ഖ് വിവാഹം ചെയ്തു

പണം തിരികെ കൊടുത്താല്‍ കുട്ടിയെ തിരികെ വിടാമെന്ന്

അഞ്ചു ലക്ഷം രൂപ വാങ്ങി 65 കാരനായ ഒമാന്‍ പൗരനു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 കാരനെ വിവാഹം ചെയ്തു കൊടുത്തതായി പരാതി. പെണ്‍കുട്ടിയുടെ മാതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെ ഭര്‍ത്താവിന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് തങ്ങളറിയാതെയാണ് മകളെ ചതിയില്‍ വീഴ്ത്തിയെന്നാണ് ഹൈദരാബാദ് സ്വദേശിയും എട്ടാം ക്ലാസില്‍ പഠിക്കുകയുമായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് പരാതിയില്‍ പറയുന്നതെന്നു എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമാന്‍ സ്വദേശിയായ ഒരു ഷെയ്ഖാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ തെളിവായ രണ്ടു ഫോട്ടോകളും പൊലീസിനു കൈമാറിയിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹമെന്നും ഇതിനായി അഞ്ചുലക്ഷം രൂപ ഷെയ്ഖിന്റെ കൈയില്‍ നിന്നും ഭര്‍തൃസഹോദരി വാങ്ങിയെന്നും മാതാവ് പറയുന്നു. ഒരു ഹോട്ടലില്‍വച്ചായിരുന്നു വിവാഹം നടന്നതെന്നും പറയുന്നു.

വിവാഹശേഷം ഒമാനിലേക്ക് മടങ്ങിപ്പോയ ഷെയ്ഖ് അവിടെയെത്തിയശേഷം തന്റെ പ്രായപൂര്‍ത്തിയാകാത്ത വധുവിനെ അങ്ങോട്ടു കൊണ്ടുവരുന്നതിനായി വീസ അയച്ചു കൊടുത്തു. തുടര്‍ന്നു മാതാപിതാക്കളെ അറിയിക്കാതെ കുട്ടിയെ അമ്മായി ഒമാനിലേക്ക് കയറ്റിവിടുകയും ചെയ്‌തെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നതായി എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു.

ഒമാനിലെത്തിയശേഷം കുട്ടി തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മകള്‍ എപ്പോഴും കരിച്ചിലാണെന്നും അവിടെ നിന്നും രക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നതെന്നും മാതാവ് പറയുന്നു. കുട്ടിയെ വിവാഹം ചെയ്തയാളോട് ഒരിക്കല്‍ സംസാരിച്ചെന്നും കുട്ടിയെ താന്‍ അഞ്ചുലക്ഷം രൂപ കൊടുത്തു വാങ്ങിയതാണെന്നും തിരികെ അയക്കണമെങ്കില്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കണമെന്നുമാണ് ഷെയ്ഖ് പറഞ്ഞതെന്നും മാതാവ് പരാതിപ്പെടുന്നു.

ഇത്തരം സംഭവങ്ങള്‍ ഹൈദരാബാദില്‍ സാധാരണ നടക്കുന്നുണ്ടെന്നാണ് എന്‍ഡിടിവി അവരുടെ വാര്‍ത്തയില്‍ പറയുന്നത്. ദരിദ്രമായ മുസ്ലിം കുടുംബങ്ങളിലെ കൊച്ചുപെണ്‍കുട്ടികളെ പുറം രാജ്യത്തു നിന്നുള്ളവര്‍ വിലകൊടുത്തു വാങ്ങാറുണ്ട്. രഹസ്യമായി വിവാഹം നടത്തി കുട്ടികളുമായി ഇവര്‍ തിരിച്ചു പേവുകയാണ് പതിവെന്നും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍