UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരണ സര്‍ട്ടിഫിക്കറ്റിനും ഇനി ആധാര്‍

ഒക്‌ടോബര്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും

മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍ വരുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജമ്മു കശ്മീര്‍, അസം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എല്ലാം ഈ ഉത്തരവ് ബാധകമാണ്.

മരണപ്പെട്ടയാളെക്കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പിക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. മരിച്ച വ്യക്തികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ പുതിയ നടപടി പ്രയോജനം ചെയ്യുമെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫിസ് സംസ്ഥാനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പരേതന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ മതിയായിരുന്നു. ആധാര്‍ വരുന്നതോടെ ഈ രേഖകള്‍ ആവശ്യമില്ലാതെ വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍