UPDATES

സിനിമാ വാര്‍ത്തകള്‍

ദംഗല്‍ 2000 കോടി ക്ലബിലേയ്ക്ക്: ലോകത്ത് ഏറ്റവും കളക്ഷന്‍ നേടിയ അഞ്ചാമത്തെ ഇംഗ്ലീഷ് ഇതര ചിത്രം

വിദേശത്ത് 100 മില്യണ്‍ ഡോളറില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ദംഗല്‍.

ആമിര്‍ ഖാന്റെ ദംഗല്‍ ലോകസിനിമാ ചരിത്രത്തില്‍ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളില്‍ ലോകത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ദംഗല്‍ നേടിയിരിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം 300 മില്യണ്‍ ഡോളറിലധികം (1927 കോടി രൂപ) കളക്ഷന്‍ നേടിയിരിക്കുന്നു. 2000 കോടി ക്ലബിലേയ്ക്ക് കടക്കുകയാണ് ദംഗല്‍. ഇന്ത്യയില്‍ നിന്നുള്ളതിനേക്കാള്‍ കളക്ഷന്‍ ചിത്രം നേടിയിരിക്കുന്നത് ചൈനയില്‍ നിന്നാണ്. ചൈനയില്‍ നിന്ന് മാത്രം 1200 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു.

ഫോബ്‌സ് മാസിന്റെ റിപ്പോര്‍ട്ട് പ്രകാരം ദംഗലിന്റെ കളക്ഷന്‍ 301 മില്യണ്‍ ഡോളര്‍ (1930 കോടി രൂപ) കടന്നതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ചിത്രങ്ങളായ മെര്‍മെയ്ഡ്, മോണ്‍സ്റ്റര്‍ ഹണ്ട്, ഫ്രഞ്ച് ചിത്രം ദ ഇന്‍ടച്ചബിള്‍സ്, ജാപ്പനീസ് ചിത്രം യുവര്‍ നേം എന്നിവയാണ് ഇതിന് മുമ്പ് 300 മില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ളത്. അതേസമയം യുവര്‍ നേമിനെ പിന്തള്ളി ദംഗല്‍ നാലാം സ്ഥാനത്ത് എത്തുമെന്നാണ് ഫോബ്‌സ് പറയുന്നത്. വിദേശത്ത് 100 മില്യണ്‍ ഡോളറില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ദംഗല്‍. ഇംഗ്ലീഷ് അടക്കം ലോകത്തെ എല്ലാ ഭാഷാ സിനികളിലുമായി എടുത്താല്‍ 400 ചിത്രങ്ങള്‍ മാത്രമേ 300 മില്യണ്‍ ഡോളറില്‍ കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ളൂ. ഇതില്‍ ഭൂരിഭാഗവും ഹോളിവുഡ് ചിത്രങ്ങളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍