UPDATES

ട്രെന്‍ഡിങ്ങ്

അഭി ജീവിച്ചിരിക്കുന്നുണ്ട്, ദൈവത്തിന് നന്ദി, എല്ലാവര്‍ക്കും നന്ദി: പിതാവ് റിട്ട.എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്‍

“അവന്‍ എത്ര ധീരമായാണ് സംസാരിച്ചത് എന്ന് നോക്കൂ, ശരിയായ സൈനികന്‍. അവനെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്”.

നന്ദി സുഹൃത്തുക്കളേ, നിങ്ങളുടെ പിന്തുണയ്ക്കും കരുതലിനും നന്ദി. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. അഭി ജീവിച്ചിരിക്കുന്നു. പരിക്കേറ്റിട്ടില്ല. അവന്‍ എത്ര ധീരമായാണ് സംസാരിച്ചത് എന്ന് നോക്കൂ, ശരിയായ സൈനികന്‍. അവനെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട് – അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്റെ പിതാവും റിട്ട.എയര്‍ മാര്‍ഷലുമായ എസ് വര്‍ത്തമാന്റെ വാക്കുകളാണിത്. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹങ്ങളും അവനുണ്ട് എന്ന് എനിക്കുറപ്പുണ്ട്. പരിക്കുകളില്ലാതെ പീഡിപ്പിക്കപ്പെടാതെ സുരക്ഷിതനായി അവന്‍ തിരിച്ചെത്തണമെന്നാണ് പ്രാര്‍ത്ഥന – വര്‍ത്തമാന്‍ പറയുന്നു.

ഇന്നലെ രാവിലെ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ പിടികൂടിയതായും രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ വെടിവച്ച് വീഴ്ത്തിയതായും പാകിസ്താന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടിച്ചതായും ഒരാള്‍ ആശുപത്രിയിലാണെന്നുമാണ് പാകിസ്താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഒരു പൈലറ്റിനെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നതിലേക്ക് മാറി. ആദ്യം ഇന്ത്യന്‍ പൈലറ്റ് പാകിസ്താന്‍ പിടിയിലായിട്ടില്ലെന്നും ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വീഴ്ത്തിയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും പറഞ്ഞിരുന്നത്. എന്നാല്‍ പീന്നീട് ഒരു മിഗ് വിമാനം സേനയ്ക്ക് നഷ്ടപ്പെട്ടതായും ഒരു ഫൈറ്റര്‍ പൈലറ്റിനെ കാണാതായതായും ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്താന്റെ ഒരു എഫ് 16 വിമാനം നിയന്ത്രണരേഖ ലംഘിച്ചതിനെ തുടര്‍ന്ന് വെടിവച്ച് വീഴ്ത്തിയതായും എഎന്‍ഐ അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഭിനന്ദനെ പാകിസ്താന്‍ സൈന്യം പിടികൂടിയതിന്റെ ഫോട്ടോകളില്‍ അദ്ദേഹത്തിന്റെ മുഖത്ത് രക്തം കാണുന്നുണ്ട്. തടവുകാരായ പിടിക്കുന്ന സൈനികരപെ പീഡിപ്പിക്കാന്‍ പാടില്ലെന്ന ജനീവ കണ്‍വെന്‍ഷന്‍ ധാരണയുടെ ലംഘനമാണ് പാകിസ്താന്റെ പ്രവര്‍ത്തിയെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടുകിട്ടണം എന്നാണ് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍