UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫൈറ്റര്‍ പൈലറ്റ് ആയി തിരിച്ചെത്തണമെന്ന താല്‍പര്യവുമായി അഭിനന്ദന്‍ വര്‍ത്തമാന്‍ ശ്രീനഗറില്‍

നാല് ആഴ്ചത്തെ സിക് ലീവിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് അഭിനന്ദന്റെ ആരോഗ്യനില പരിശോധിക്കും. ഇതിന് ശേഷമായിരിക്കും അഭിനന്ദന്‍ ഫൈറ്റര്‍ പൈലറ്റ് ആയി തിരിച്ചെത്തണോ എന്ന് തീരുമാനിക്കുക.

കഴിഞ്ഞ മാസം പാകിസ്താന്‍ പിടിയിലായി രണ്ട് ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ശ്രീനഗറിലെ സ്‌ക്വാഡ്രണില്‍ വീണ്ടും പ്രവേശിച്ചു. നാലാഴ്ചത്തെ സിക് ലീവീലാണ് അഭിനന്ദന്‍. അതേമയം ചെന്നൈയിലെ വീട്ടിലേയ്ക്ക് പോകാനല്ല ശ്രീനഗറിലേയ്ക്ക് വരാനാണ് താല്‍പര്യപ്പെട്ടത് എന്ന് വ്യോമസേന വൃത്തങ്ങള്‍ പറയുന്നത് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ടാഴ്ച അഭിനന്ദനെ അധികൃതര്‍ ഡീബ്രീഫിംഗിന് വിധേയനാക്കിയിരുന്നു. വീണ്ടും ഫൈറ്റര്‍ പൈലറ്റായി തിരിച്ചെത്തണം എന്നാണ് അഭിനന്ദന്റെ ആഗ്രഹം. നാല് ആഴ്ചത്തെ സിക് ലീവിന് ശേഷം മെഡിക്കല്‍ ബോര്‍ഡ് അഭിനന്ദന്റെ ആരോഗ്യനില പരിശോധിക്കും. ഇതിന് ശേഷമായിരിക്കും അഭിനന്ദന്‍ ഫൈറ്റര്‍ പൈലറ്റ് ആയി തിരിച്ചെത്തണോ എന്ന് തീരുമാനിക്കുക.

ബലോകോട്ട് വ്യോമക്രമണത്തിന് ശേഷം പാകിസ്താന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ഇരു വ്യോമസേനകളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തപ്പോളാണ് അഭിനന്ദന്‍ വര്‍ത്തമാന്റെ വിമാനം പാകിസ്താന്‍ വെടിവച്ചിട്ടത്. പാകിസ്താന്റെ ഒരു എഫ് 16 അഭിനന്ദന്‍ വീഴ്ത്തിയിരുന്നു. ഇജക്ട് ചെയ്ത അഭിനന്ദന്‍ നിലത്തിറങ്ങിയത് പാകിസ്താന്‍ പ്രദേശത്തായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 27നാണ് ഇത്.

ആഗോളതലത്തില്‍ തന്നെ അഭിനന്ദന്റെ മോചനത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. മോചിപ്പിക്കാന്‍ തീരുമാനിച്ചതായി പാകിസ്താന്‍ പാര്‍ലമെന്റ് ആയ നാഷണല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിച്ചു. രാത്രി വാഗ അതിര്‍ത്തി കടന്ന് അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍