UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാജ്‌പേയിയുടെ മൃതദേഹം സംസ്‌കരിച്ചു; ചിതയ്ക്ക് തീ കൊളുത്തിയത് മകള്‍ നമിത

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അന്ത്യവിശ്രമ സ്ഥലം ശാന്തി വന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യവിശ്രമ സ്ഥലമായ വിജയ് ഘട്ട് എന്നിവയ്ക്ക് സമീപമാണ് വാജ്‌പേയിയുടെ അന്ത്യവിശ്രമ സ്ഥലമായ സ്മൃതി സ്ഥല്‍.

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയില്‍ യമുനാ തീരത്തായിരുന്നു സംസ്‌കാരം. വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ബിജെപി ഓഫീസില്‍ നിന്ന് സംസ്‌കാര സ്ഥലത്തേയ്ക്കുള്ള നാല് കിലോമീറ്റര്‍ ദൂരം ആയിരക്കണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കെടുത്തു.

വാജ്‌പേയിയുടെ ശവമഞ്ചം കൊണ്ടുപോയ വാഹനത്തെ അനുഗമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ മുഴുവന്‍ ദൂരം യാത്രയില്‍ നടന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരടക്കം വിവിധ കക്ഷി നേതാക്കളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമുള്‍പ്പടെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, ഭൂട്ടാന്‍ രാജാവ് തുടങ്ങിയവരും സംസ്കാര ചടങ്ങിനെത്തിയിരുന്നു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അന്ത്യവിശ്രമ സ്ഥലം ശാന്തി വന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യവിശ്രമ സ്ഥലമായ വിജയ് ഘട്ട് എന്നിവയ്ക്ക് സമീപമാണ് വാജ്‌പേയിയുടെ അന്ത്യവിശ്രമ സ്ഥലമായ സ്മൃതി സ്ഥല്‍. തലസ്ഥാനത്തെ പല റോഡുകളിലും ഗതാഗതം തടയുകയും പലയിടങ്ങളിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍