UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവിലെ അക്രമം: എബിവിപിക്കെതിരെ ഇതര വിദ്യാര്‍ഥി സംഘടനകള്‍

ഐസ, ഡിഎസ്എഫ്, ബാപ്‌സ, എസ്എഫ്‌ഐ, സിആര്‍ജെഡി, എഐഎസ്എഫ്, എന്‍ എസ് യു ഐ, എസ് ഐ ഒ, വൈ എഫ് ഡി എ, ബിഎഎസ്ഒ, എംഎസ്എഫ്, കളക്ടീവ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് എബിവിപിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിര്‍ത്തിയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍. എബിവിപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇതര വിദ്യാര്‍ത്ഥി സംഘടനകളുടെ പൊതുപ്രസ്താവന. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ മാറ്റിവച്ചത്. ആക്രമണത്തില്‍ ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. കൗണ്ടിംഗ് എജന്റുകളെ അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എബിവിപി ഇതിന് തയ്യാറായിരുന്നില്ലെന്നും കൗണ്ടിംഗ് തുടങ്ങിയ ശേഷം തങ്ങളുടെ ഏജന്റുമാരെ അകത്തേയ്ക്ക് കയറ്റണമെന്ന് പറഞ്ഞ് ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നും ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു.

എബിവിപി പ്രവര്‍ത്തകര്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിച്ചതായും കൗണ്ടിംഗ് നടക്കുന്ന കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ത്തതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകരേയും ഇവര്‍ ആക്രമിച്ചു. വീഡിയോ എടുക്കാന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ പിടിച്ചുവച്ചു. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലളിത് പാണ്ഡെയും ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി വെങ്കട് ചൗബേയും അക്രമത്തില്‍ പങ്കാളികളായി. ബാലറ്റുകള്‍ പിടിച്ചെടുക്കാനും ഇവര്‍ ശ്രമിച്ചതായി എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികള്‍ ഒപ്പുവച്ച പൊതുപ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് ശേഷവും എബിവിപി അക്രമം നടത്തിയിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിങ്ങളെ തല്ലിയത് പോലെ ഇവിടെയും തല്ലുമെന്നായിരുന്നു ജെഎന്‍യുവിലെ എബിവിപി ഘടകത്തിന്റെ ഭീഷണി.

ഐസ, ഡിഎസ്എഫ്, ബാപ്‌സ, എസ്എഫ്‌ഐ, സിആര്‍ജെഡി, എഐഎസ്എഫ്, എന്‍ എസ് യു ഐ, എസ് ഐ ഒ, വൈ എഫ് ഡി എ, ബിഎഎസ്ഒ, എംഎസ്എഫ്, കളക്ടീവ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് എബിവിപിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നുള്ള അസഹിഷ്ണുതയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത് എന്ന് ഇവര്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍