UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലും എബിവിപി തോറ്റു

നേരത്തെ യൂണിയന്‍ ഭരണമുണ്ടായിരുന്ന രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ എബിവിപിക്ക് അടി തെറ്റുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാത്മ ഗാന്ധി കാശിവിദ്യാപീഠില്‍ എബിവിപി തോറ്റിരുന്നു.

ഡിസംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനിടയില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ സംഘടനയായ എബിവിപി പരാജയപ്പെട്ടു. ദലിത്, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് എബിവിപിക്ക് കനത്ത പരാജയമേല്‍പ്പിച്ചത്. ലിംങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ സംവിധാനമല്ല ഇവിടെയുള്ളത്. പകരം സ്റ്റുഡന്റ്‌സ് കൗണ്‍സിലാണുള്ളത്. ഓരോ സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ ഒരു പ്രതിനിധിയെ തിരഞ്ഞെടുത്തയ്ക്കും. ഒരു നോമിനേറ്റഡ് അംഗവുമുണ്ടാകും.

ദലിത് സംഘടനയായ ബാപ്‌സ (ബിര്‍സ-അംബേദ്കര്‍-ഫൂലെ സ്റ്റുഡന്റസ് അസോസിയേഷന്‍) ഇടതുപക്ഷ സംഘടനയായ എല്‍ഡിഎസ്എഫ് എന്നിവയ്ക്ക് പുറമെ എന്‍ എസ് യുവും ഒബിസി ഫോറവും സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെങ്കിലും എബിവിപിക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്ത് ശക്തമായുണ്ടായിരുന്നു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് തുടങ്ങിയവയിലെല്‌ല വലിയ ഭൂരിപക്ഷത്തിനാണ് എബിവിപി സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രര്‍ പരാജയപ്പെടുത്തിയത്.

സര്‍വകലാശാലകളില്‍ കാവിക്കൊടി കീറുന്നു, രാജ്യത്തുടനീളം എബിവിപിക്ക് തുടര്‍ച്ചയായ തിരിച്ചടി

നേരത്തെ യൂണിയന്‍ ഭരണമുണ്ടായിരുന്ന രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ എബിവിപിക്ക് അടി തെറ്റുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാത്മ ഗാന്ധി കാശിവിദ്യാപീഠില്‍ എബിവിപി തോറ്റിരുന്നു. ഡല്‍ഹി സര്‍വകലാശാലയും രാജസ്ഥാന്‍ സര്‍വകലാശാലയും അടക്കമുള്ള ശക്തികേന്ദ്രങ്ങളില്‍ എബിവിപി തോറ്റു. ജെ എന്‍ യു, ഹൈദരാബാദ്, അലഹബാദ് സര്‍വകലാശാലകളിലും തോല്‍വി ഏറ്റുവാങ്ങി. എബിവിപിയുമായുള്ള ദലിത്, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ സംഘര്‍ഷങ്ങളാണ് ഹൈദരാബാദ് സര്‍വകലാശാലയിലും ജെ എന്‍ യുവിലുമെല്ലാം ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തിരി കൊളുത്തിയത്.

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍