UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമയുടെ സംവിധായകന്‍ ജി എസ് ടി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

28 കോടി രൂപയാണ് 2017 ജൂലായ് മുതല്‍ വ്യാജ ഇന്‍വോയ്‌സുകള്‍ വഴി കമ്പനി നേടിയത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന
സഞ്ജയ ബാരു എഴുതിയ ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പുസ്തകം അവലംബമാക്കിയെന്ന് അവകാശപ്പെടുന്ന, ഇതേ പേരിലുള്ള സിനിമയുടെ സംവിധായകന്‍ അറസ്റ്റില്‍. ജി എസ് ടി തട്ടിപ്പ് കേസില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സ് ആണ് സംവിധായകനും പ്രമുഖ പഞ്ചസാര വ്യവസായി രത്‌നാകര്‍ ഗുട്ടെയുടെ മകനുമായ വിജയ് രത്‌നാകര്‍ ഗുട്ടെയെ അറസ്റ്റ് ചെയ്തത്. ബിജെപി അനുകൂലിയായ നടന്‍ അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി ബിജെപി ഉപയോഗിക്കുമെന്ന് കരുതുന്ന ചിത്രങ്ങളിലൊന്നാണ് ഇത്.

വിജയ് ഗുട്ടെയുടെ വിആര്‍ജി ഡിജിറ്റല്‍ കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് കേസ്. അനിമേഷന്‍ ആന്‍ഡ് മാന്‍പവര്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട് 34 കോടി രൂപ ജി എസ് ടിയായുള്ള വ്യാജ ഇന്‍വോയ്‌സുകളാണ് ഹൊറിസോണ്‍ ഔട്ട്‌സോഴ്‌സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് നേടിയതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 170 കോടി രൂപയുടെ ജി എസ് ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് ഹൊറിസോണ്‍ നിലവില്‍. ഇല്ലാത്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ പേരിലാണ് വിജയ് ഗുട്ടെ റീഫണ്ട് ആവശ്യപ്പെട്ടതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 28 കോടി രൂപയാണ് 2017 ജൂലായ് മുതല്‍ വ്യാജ ഇന്‍വോയ്‌സുകള്‍ വഴി കമ്പനി നേടിയത്.

വിക്രം ഗുട്ടെ സംവിധായകനാകുന്ന ആദ്യ സിനിമയാണ് ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. നേരത്തെ ഇമോഷണല്‍ അത്യാചാര്‍, ടൈം ബാരാ വെയ്റ്റ്, ബദ്മാഷിയാന്‍ എന്നീ ചിത്രങ്ങള്‍ വിക്രം ഗുട്ടെ നിര്‍മ്മിച്ചിരുന്നു. പിതാവ് രത്‌നാകര്‍ ഗുട്ടെ 2014ല്‍ മഹാഷ്ട്ര നിയമസഭയിലേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ രത്‌നാകര്‍ ഗുട്ടെ അറിയപ്പെടുന്നത് ഛോട്ടാ മോദി എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍