UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു; തിരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ അടിയെന്ന് പ്രകാശ് രാജ്

ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി ജയ് ഹിന്ദ്- പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തൻറെ മുഖത്തേറ്റ അടി പോലെയാണെന്ന് നടൻ പ്രകാശ് രാജ്. ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിയാണ് പ്രകാശ് രാജ് മത്സരിച്ചത്. നിലവിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മൂന്നാം സ്ഥാനത്താണ് താരം. ഈ പരാജയത്തിൽ താൻ അപമാനിതനായും പരിഹാസിതനായതായും തോന്നുവെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.

‘തിരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് . കൂടുതല്‍ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടില്‍ത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്.’–പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

കോണ്‍ഗ്രസിന്റെ റിസ്വാന്‍ അഷ്റഫും ബിജെപിയുടെ പി.എസ്. മോഹനുമായിരുന്നു ഇവിടെ പ്രകാശ് രാജിന്റെ എതിരാളികള്‍. 12,000 വോട്ടുകള്‍ മാത്രമാണ് നിലവില്‍ പ്രകാശ് രാജിന് നേടാനായത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോഹന്‍ ആണ് ലീഡ് ചെയ്യുന്നത്. കര്‍ണാടകയിലെ 28 സീറ്റില്‍ 24 സീറ്റുകളിലും ബിജെപിയാണ്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആണ് ഇന്ന് നടന്നത്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. നിലവില്‍ 340 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍