UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി ലിയോണ്‍ 5 കോടി നൽകും?

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ദുരിതാശ്വാസവുമായി നടി സണ്ണി ലിയോണ്‍.

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ദുരിതാശ്വാസവുമായി നടി സണ്ണി ലിയോണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ സംഭാവനയായി നല്‍കിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് താരത്തിന്റെ ഭാഗത്തു നിന്ന് അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല. നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ത്ഥന സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും, ജി സി സി രാജ്യങ്ങളിൽ നിന്നും കോടികളുടെ സഹായം കേരളത്തിലേക്ക് എത്തുന്നുണ്ട്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തിന് സഹായവുമായി എത്തിയിട്ടുണ്ട്. യു എ ഇ, ഷാർജ എമിറേറ്റുകളും, ഒമാനും നേരത്തെ സംഭാവനകൾ നൽകിയിരുന്നു. ഖത്തർ 35 കോടി രൂപ സംഭാവന ചെയ്തതായി ഇന്ന് പ്രഖ്യാപിച്ചു.

ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍