UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടും നൽകുന്നതിനായി അദാലത്ത് നടത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഡിജിലോക്കർ സംവിധാനം പ്രാവർത്തികമാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന വിവരസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ടാസ്ക് ഫോഴ്‌സ് രൂപകല്പന ചെയ്ത ഏകജാലക സംവിധാനം ഉപയോഗിച്ച് കൊണ്ട് പ്രളയത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വീണ്ടും നൽകുന്നതിനായി അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സർട്ടിഫിക്കറ്റുകൾ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനാമാണ് ഒരുക്കിയിരിക്കുന്നത്.

അദാലത്തുകളിൽ ഐ.ടി. മിഷന്റെ ഉദ്യോഗസ്ഥർക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർകൂടി എത്തിയാണ് സർട്ടിഫിക്കറ്റുകൾ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സർട്ടിഫിക്കറ്റുകൾ നേരിട്ടുതന്നെ സർക്കാരിന്റെ ഡിജിറ്റൽ ലോക്കറിലേക്കും മാറ്റും. ആധാർ അടിസ്ഥാനമാക്കിയുള്ള യൂസർ നെയിമിലൂടെ അപേക്ഷകന് എപ്പോൾ വേണമെങ്കിലും ഇത് ഡൗൺലോഡ് ചെയ്തെടുക്കാനാകും. അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സർട്ടിഫിക്കേറ്റുകൾ, വിവാഹ സർട്ടിഫിക്കേറ്റ്, വോട്ടർ ഐഡി, അധരങ്ങൾ, ബാങ്ക് രേഖകൾ, റേഷൻ കാർഡുകൾ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കും.

സംസ്ഥാനത്തെ വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഡിജിലോക്കർ സംവിധാനം പ്രാവർത്തികമാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

“വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വേറുകൾ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കർ അക്കൗണ്ടിൽ സൂക്ഷിക്കണം”.അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍