UPDATES

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്‌

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. സ്വകാര്യവത്കരണം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള ബിഡ്ഡിംഗില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ നിയന്ത്രണമാണ് അദാനി ഗ്രൂപ്പ് നേടിയത് – തിരുവനന്തപുരത്തിന് പുറമെ മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ എന്നിവ. 50 വര്‍ഷത്തേയ്ക്കാണ് വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. സ്വകാര്യവത്കരണ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാല്‍ ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ ബിഡ്ഡിംഗ് നടന്നില്ല.

168 കോടി രൂപയുടെ ബിഡ് ആണ് തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചത്. 135 കോടി രൂപയുടെ ബിഡ് സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ചു. ഏറ്റവും കുറഞ്ഞത് ജിഎംആര്‍ ഗ്രൂപ്പിന്റേതാണ് (63 കോടി). വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 28നുണ്ടാകും.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. സ്വകാര്യവത്കരണം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സിയാല്‍ മാതൃകയില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അതേസമയം എയര്‍പോര്‍ട്ട് നടത്തിപ്പില്‍ വലിയ മുന്‍പരിചയമുള്ള സിയാലിനെ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ബിഡ്ഡിംഗില്‍ പങ്കെടുപ്പിക്കാതെ മംഗളൂരു വിമാനത്താവളത്തിനുള്ള ബിഡ്ഡിംഗില്‍ പങ്കെടുപ്പിച്ചത് സര്‍ക്കാരിന്റെ തെറ്റായ തീരുമാനമാണെന്നും ഇത് സ്വകാര്യ കമ്പനിയെ സഹായിക്കുമെന്നുമുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും നേരത്തെ വന്നിരുന്നു.

ബിഡ്ഡിംഗിന് വച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി കണക്കിലെടുത്താണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള ശ്രമം കാര്യമായി നടത്തിയിരുന്നത്. എയര്‍പോര്‍ട്ട് വ്യവസായ മേഖലയിലേയ്ക്കുള്ള അദാനി ഗ്രൂപ്പിന്റെ ആദ്യ കടന്നുവരവാണിത്.

READ ALSO: കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍