UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തച്ചങ്കരി ടി ബ്രാഞ്ചില്‍ നിന്ന് രഹസ്യം ചോര്‍ത്തി: സെന്‍കുമാര്‍

തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും താക്കീത് ചെയ്യുകയാണ് ഉണ്ടായതെന്നും സെന്‍കുമാര്‍ പറയുന്നു.

എഡിജിപി ടോമിന്‍ തച്ചങ്കരി ടി ബ്രാഞ്ചില്‍ നിന്ന് രഹസ്യം ചോര്‍ത്തിയതായി ഡിജിപി ടിപി സെന്‍കുമാര്‍. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമാണ് ടി ബ്രാഞ്ച്. തച്ചങ്കരിയുമായ ബന്ധപ്പെട്ട കേസുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയത്. സെന്‍കുമാര്‍ ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. തച്ചങ്കരിയെ താന്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും താക്കീത് ചെയ്യുകയാണ് ഉണ്ടായതെന്നും സെന്‍കുമാര്‍ പറയുന്നു. പൊലീസ് അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് താക്കീത് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. തച്ചങ്കരിയുടേയും ടി ബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ സെന്‍കുമാര്‍ ഉത്തരവിട്ട ബിനാകുമാരിയുടേയും പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍