UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ശ്രീധരന്‍ പിള്ള ശ്രമിച്ചത് വര്‍ഗീയ കലാപത്തിന്”: നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കി

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള, തന്റെ ഈ പ്രചാരണം ഉണ്ടാക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യത്തോടെയാണ് ഇത്തരം പ്രചാരണം നടത്തിയിരിക്കുന്നത് – പ്രമോദ് പരാതിയില്‍ പറയുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കലാപ ശ്രമത്തിനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കി. കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് അഭിഭാഷകന്‍ പ്രമോദ് പുഴങ്കര പരാചി നല്‍കിയത്. ശബരിമല ദര്‍ശനത്തിന് പോയി കാണാതായ പത്തനംതിട്ട സ്വദേശി ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് മത സ്പര്‍ദ്ധയ്ക്കും സാമുദായിക കലാപത്തിനും ഇടയാക്കുംവിധം സോഷ്യല്‍മീഡിയയിലൂടെ അല്ലാതെയും വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും ശ്രീധരന്‍ പിള്ള നടത്തിയതായി പ്രമോദ് ആരോപിക്കുന്നു.

ശിവദാസന്‍ ഒക്ടോബര്‍ 17നുണ്ടായ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടു എന്നാണ് സോഷ്യല്‍മീഡിയയും മുഖ്യധാര മാധ്യമങ്ങളും ഫേസ്ബുക്കും തന്റെ പാര്‍ട്ടിയുടെ പൊതുവേദികളും ഉപയോഗിച്ച് ശ്രീധരന്‍ പിള്ള പ്രചരിപ്പിച്ചത്. 19ന് ശിവദാസന്‍ വീട്ടിലേയ്ക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നുണ്ട്. 17ന് ശിവദാസന്‍ മരിച്ചിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരമൊരു കാര്യം പ്രചരിപ്പിച്ചത്. ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തിയത് ബിജെപിയാണ്. ഇത് ആ പാര്‍ട്ടിയുടെ അധ്യക്ഷനായ ശ്രീധരന്‍ പിള്ളയ്ക്ക് കുറ്റകരമായ ഗൂഢാലോചനയിലുള്ള പങ്ക് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ശ്രീധരന്‍ പിള്ള നടത്തിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള, തന്റെ ഈ പ്രചാരണം ഉണ്ടാക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യത്തോടെയാണ് ഇത്തരം പ്രചാരണം നടത്തിയിരിക്കുന്നത് – പ്രമോദ് പരാതിയില്‍ പറയുന്നു.

പ്രമോദ് പുഴങ്കരയുടെ പരാതി:

തന്ത്രിയുമായുള്ള ‘ഗൂഢാലോചന’; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍