UPDATES

ട്രെന്‍ഡിങ്ങ്

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലെത്തിച്ചു

എക്‌സ്ട്രാഡിഷന്‍ തടയണമെന്നുള്ള ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ അപേക്ഷ ദുബായ് കോടതി തള്ളുകയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുഎഇ മന്ത്രി അബ്ദുള്ള ബിന്‍ സയിദുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ദുബായ് പൂര്‍ത്തീകരിച്ചത്.

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ കരാറിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് ക്രിസ്റ്റ്യന്‍ മൈക്കിളിനെ ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിച്ചത്. സിബിഐ ആസ്ഥാനത്തേയ്ക്ക് ക്രിസ്റ്റ്യന്‍ മൈക്കിളിനെ കൊണ്ടുപോയത്. ഇവിടെ വച്ച് ചോദ്യം ചെയ്തു. ഇന്ന് രാവിലൈ കോടതിയില്‍ ഹാജരാക്കും. എക്‌സ്ട്രാഡിഷന്‍ തടയണമെന്നുള്ള ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ അപേക്ഷ ദുബായ് കോടതി തള്ളുകയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുഎഇ മന്ത്രി അബ്ദുള്ള ബിന്‍ സയിദുമായി അബു ദാബിയില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ക്രിസ്റ്റിയന്‍ മൈക്കിളിനെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ ദുബായ് പൂര്‍ത്തീകരിച്ചത്. ക്രിസ്റ്റ്യന്‍ മൈക്കിള്‍ 30 മില്യണ്‍ യൂറോ (ഏതാണ്ട് 225 കോടി ഇന്ത്യന്‍ രൂപ) കരാറിനായി അഗസ്റ്റ വെ്സ്റ്റ്്്‌ലാന്റില്‍ നിന്ന്് കൈക്കൂലി വാങ്ങിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.

2017 ഫെബ്രുവരിയി്്ല്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത ക്രിസ്റ്റ്യന്‍ മൈക്കിള്‍ ദുബായില്‍ തടവിലാവുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, മറ്റ് വിവിഐപികള്‍ എന്നിവര്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഗസ്റ്റ വെസ്റ്റ് ലാന്റുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. 3600 കോടി രൂപയുടെ കരാര്‍ സാധ്യമാക്കുന്നതിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി അടക്കമുള്ളവര്‍ക്കും കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഇതില്‍ ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ പങ്കാണ് സിബിഐ അന്വേഷിക്കുന്നത്. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനിയായ ഫിന്‍ മെക്കാനിക്ക ഇറ്റലിയില്‍ കൈക്കൂലി കേസ് നേരിടുന്നതായുള്ള വിവരത്തെ തുടര്‍ന്നും ഇന്ത്യയിലെ ഉന്നതര്‍ക്ക് കൈക്കൂലി നല്‍കിയതായുള്ള ആരോപണളുടെ സാഹചര്യത്തിലും 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയായിരുന്നു.

കേസില്‍ അന്വേഷണം നേരിടുന്ന മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍. ഗയ്‌ഡോ ഹാഷ്‌കും കാര്‍ലോ ജെറോസയുമാണ് മറ്റ് രണ്ട് പേര്‍. ക്രിമിനല്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കേസില്‍ പ്രതിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ജൂലായില്‍ ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. നവംബറിലാണ് ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ എക്‌സ്ട്രാഡിഷന് ദുബായ് കോടതി അനുമതി നല്‍കിയത്. ഇന്നലെ ദുബായ് ഗവണ്‍മെന്റ് ഉത്തരവിറക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍