UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ടിഡിപി എംപിയ്ക്ക് നാല് വിമാന കമ്പനികളുടെ യാത്രാവിലക്ക്

അതേസമയം താന്‍ ഉദ്യോഗസ്ഥന്റെ തോളില്‍ വെറുതെ തൊട്ടേ ഉള്ളൂ എന്നാണ് ദിവാകര്‍ റെഡ്ഡി പറയുന്നത്.

അപമര്യാദയായി പെരുമാറുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത തെലുങ്ക് ദേശം പാര്‍ട്ടി എംപിയ്ക്ക് മൂന്ന് എയര്‍ലൈന്‍ കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വിശാഖപട്ടണം വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കിയ ജെസി ദിവാകര്‍ റെഡ്ഡിക്കാണ് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് എന്നിവ വിലക്കേര്‍പ്പെടുത്തിയത്. വൈകിയെത്തിയ ഇദ്ദേഹത്തിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബോഡിംഗ് പാസ് നിഷേധിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഖേദം പ്രകടിപ്പിക്കാന്‍ ദിവാകര്‍ റെഡ്ഡി വിസമ്മതിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ദിവാകര്‍ റെഡ്ഡി.

വിശാഖപട്ടണത്ത് നിന്ന് രാവിലെ 8.10നുള്ള വിമാനത്തില്‍ ഹൈദരാബാദിലേയ്ക്ക് പോകാനിരുന്നതാണ് ദിവാകര്‍ റെഡ്ഡി. വിമാനം പുറപ്പെടുന്നതിന് 28 മുമ്പാണ് റെഡ്ഡി എത്തിയത്. ആഭ്യന്തര വിമാന സര്‍വീസ് യാത്രക്കാര്‍, വിമാനം പുറപ്പെടുന്നതിന് 45 മിനുട്ട് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. കേന്ദ്ര വ്യോമയാന മന്ത്രി ഗജപതി രാജുവിന്റെ പാര്‍ട്ടിക്കാരനായ ദിവാകര്‍ റെഡ്ഡി ഇന്‍ഡിഗോ ഉദ്യാഗസ്ഥരുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ കാണാം. ഒരു പ്രിന്റര്‍ എടുത്ത് ചെക്ക് ഇന്‍ ഡെസ്‌കിന്റെ പുറത്ത് അടിക്കുന്നതും കാണാം. ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥനെ തള്ളുന്നുണ്ട്.

അതേസമയം താന്‍ ഉദ്യോഗസ്ഥന്റെ തോളില്‍ വെറുതെ തൊട്ടേ ഉള്ളൂ എന്നാണ് ദിവാകര്‍ റെഡ്ഡി പറയുന്നത്. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം. 7.35 – 7.40 സമയത്ത് തന്നെ അവിടെയുണ്ടായിരുന്നു. 7.10ന് തന്നെ കൗണ്ടര്‍ അടച്ചതായാണ് ചില യാത്രക്കാര്‍ എന്നോട് പറഞ്ഞത്. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ആ സമയത്ത് അവിടെയുണ്ടായിരുന്നത് അദ്ദേഹം ഇടപെടുകയും താന്‍ ആ വിമാനത്തില്‍ തന്നെ പോവുകയും ചെയ്തതായി ദിവാകര്‍ റെഡ്ഡി പറഞ്ഞു.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പു കൊണ്ടടിച്ചതിനെ തുടര്‍ന്ന് ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിന് എയര്‍ലൈന്‍ കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മോശം പെരുമാറ്റക്കാരെ ഒഴിവാക്കാന്‍ നോ ഫ്‌ളൈ ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ഇതാണ്. അതേസമയം താന്‍ ആരെയും മര്‍ദ്ദിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട യാതൊരു കാര്യവുമില്ലെന്നും ദിവാകര്‍ റെഡ്ഡി വ്യക്തമാക്കി. യാത്രക്കാരെ കബളിപ്പിക്കുന്ന എയര്‍ലൈന്‍ കമ്പനികളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ദിവാകര്‍ റെഡ്ഡി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍