UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താനിലെ വ്യോമാക്രമണം കാറ്റ് ബിജെപിക്ക് അനുകൂലമാക്കി, കര്‍ണാടകയില്‍ 22 സീറ്റ് നേടുമെന്ന് യെദിയൂരപ്പ, മോദി തരംഗം വീശിയടിക്കും

“പാകിസ്താനില്‍ കയറിച്ചെന്ന് ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചത് മോദി അനുകൂല തരംഗം രാജ്യവ്യാപകമായി ഉണ്ടാക്കിനിടയാക്കിയിട്ടുണ്ട്”.

പാക് അധീന കാശ്മീരില്‍ നടത്തിയ വ്യോമാക്രമണം മൂലം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗം വീശിയടിക്കുമെന്ന് കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ 22ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നും യെദിയൂരപ്പ അഭിപ്രായപ്പെട്ടു. കാറ്റ് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ ബിജെപിക്ക് അനുകൂലമായി വരുകയാണ്. പാകിസ്താനില്‍ കയറിച്ചെന്ന് ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചത് മോദി അനുകൂല തരംഗം രാജ്യവ്യാപകമായി ഉണ്ടാക്കിനിടയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാണും – ചിത്രദുര്‍ഗയിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ യെദിയൂരപ്പ പറഞ്ഞു.

ഇന്ത്യ നടത്തിയ ആക്രമണം യുവാക്കളെ വലിയ തോതില്‍ ആകര്‍ഷിച്ചിട്ടുണ്ട്. ഇതെല്ലാം കര്‍ണാടകയില്‍ 22ല്‍ കുടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിക്കും – യെദിയൂരപ്പ പറഞ്ഞു. നിലവില്‍ ബിജെപിക്ക് 16 ലോക്‌സഭ എംപിമാരും കോണ്‍ഗ്രസിന് 10 എംപിമാരും ജനതാദള്‍ സെക്കുലറിന് രണ്ട് എംപിമാരുമാണുള്ളത്.

അതേസമയം യെദിയൂരപ്പയുടെ പ്രസ്താവനയെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സൈനികരുടെ ത്യാഗങ്ങളെ സങ്കുചിത രാഷ്ടീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയവത്കരിക്കുകയും രാജ്യസുരക്ഷയെ അപകടത്തിലാക്കുകയുമാണ് ബിജെപിയെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അതേസമയം യെദിയൂരപ്പയുടെ പ്രസ്താവനയെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സൈനികരുടെ ത്യാഗങ്ങളെ സങ്കുചിത രാഷ്ടീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയവത്കരിക്കുകയും രാജ്യസുരക്ഷയെ അപകടത്തിലാക്കുകയുമാണ് ബിജെപിയെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രിയപ്പെട്ടെ മോദിജീ, ജയ്റ്റ്‌ലിജീ, രാഷ്ട്രീയവത്കരണത്തിന് ഇനി എന്തെങ്കിലും തെളിവ് വേണോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍