UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തി? സിബിഐ ഡിഐജി മനീഷ് സിന്‍ഹ സുപ്രീം കോടതിയില്‍

രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്താന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റേതടക്കമുള്ള ഫോണുകള്‍ ചോര്‍ന്നത് ഗൗരവമേറിയ വിഷയമാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയതായി സംശയം. സിബിഐ ഡിഐജി മനീഷ് സിന്‍ഹയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇക്കാര്യം പറയുന്നത്. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലി കേസ് അട്ടിമറിക്കാന്‍ ഇടപെട്ടതായാണ് മനീഷ് സിന്‍ഹയുടെ ആരോപണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത് അടക്കമുള്ള നമ്പറുകള്‍ നിരീക്ഷണത്തിലായിരുന്നു.

രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിക്കും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്താന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റേതടക്കമുള്ള ഫോണുകള്‍ ചോര്‍ന്നത് ഗൗരവമേറിയ വിഷയമാണ്. അടിയന്തര സാഹചര്യത്തില്‍ ഫോണ്‍ ചോര്‍ത്തേണ്ടി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കണം എന്നതടക്കമുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് പല ഉന്നത ഉദ്യോഗസ്ഥരുടേയും ഫോണ്‍ ചോര്‍ത്തിയത് എന്നാണ് നിലവിലെ സംശയം. സിം കാര്‍ഡുകള്‍ വ്യാജമായി സംഘടിപ്പിച്ച് നമ്പറുകള്‍ ക്ലോണ്‍ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.

EDITORIAL: ഈ ജനാധിപത്യത്തിന് കൂടുതൽ മെച്ചപ്പെട്ട സൂക്ഷിപ്പുകാരെ വേണം

അസ്താനയ്‌ക്കെതിരായ കൈക്കൂലി അന്വേഷണത്തില്‍ അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു: സിബിഐ ജോയിന്റ് ഡയറക്ടര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍