UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാവരുത്; ജനങ്ങളുമായി ബന്ധമില്ലാതാവുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നും ആന്റണി

കോണ്‍ഗ്രസ് തിരിച്ചുവരും. തിരിച്ചടികള്‍ താല്‍കാലികം മാത്രമാണ്. പരാജയങ്ങളില്‍ നിന്നും വേഗം തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളത്.

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് എകെ ആന്റണി. കഴിയുന്നതും സമവായത്തിലൂടെ നേതാക്കളെ കണ്ടെത്തണമെന്നും തിരഞ്ഞെടുപ്പ് ഏറ്റുമുട്ടലല്ലെന്നും ആന്റണി പറഞ്ഞു. പുനസംഘടനയ്ക്ക് മുന്നോടിയായി നടന്ന അംഗത്വവിതരണത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി. പരമാവധി പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണം. കെപിസിസി നേതൃത്വത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും ആന്റണി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് തിരിച്ചുവരും. തിരിച്ചടികള്‍ താല്‍കാലികം മാത്രമാണ്. പരാജയങ്ങളില്‍ നിന്നും വേഗം തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളത്. എന്നാല്‍ ജനങ്ങളുമായി അടുപ്പമുളള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാവുന്നതാണ് പ്രശ്നമെന്നും ആന്റണി തുറന്നടിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുളള നീക്കങ്ങള്‍ നടന്നുവരികയാണ്.

എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട കെസി വേണുഗോപാലിനേയും സെക്രട്ടറിയായ പിസി വിഷ്ണുനാഥിനെയും ആന്റണി അഭിനന്ദിച്ചു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയുടെ മേല്‍നോട്ടം ലഭിച്ച നേതാക്കള്‍ക്ക് വെല്ലുവിളി നിറഞ്ഞ ചുമതലയാണ് ലഭിച്ചിരിക്കുന്നതെന്നും ആന്റണി അഭിപ്രായപ്പെട്ടു. കര്‍ണാടയില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ഇവര്‍ക്കാകട്ടെ എന്നും ആന്റണി ആശംസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍