UPDATES

എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിപദത്തിലേക്കെന്ന് സൂചന

ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞെന്ന അറിവ് ലഭിച്ചതോടെയാണ് ഈ നീക്കം സജീവമായത്

എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കി തോമസ് ചാണ്ടി സ്ഥാനമൊഴിയാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായി സൂചന. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിച്ച് കായല്‍കയ്യേറ്റ വിവാദവും ഇടതുമുന്നണിയിലെ പ്രതിസന്ധിയും അവസാനിപ്പിക്കാന്‍ ധാരണയായതായാണ് അറിവ്. ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞെന്ന അറിവ് ലഭിച്ചതോടെയാണ് ഈ നീക്കം സജീവമായത്. റിപ്പോര്‍ട്ട് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം തിരികെ നല്‍കാന്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നതായി എന്‍സിപി സംസ്ഥാന നേതാക്കള്‍ പറയുന്നു. എന്നാല്‍ അത് തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള നടപടി എന്ന നിലക്കല്ലെന്നും, കുറ്റവിമുക്തനായാല്‍ ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്നൊഴിഞ്ഞ് ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്നും നേതാക്കള്‍ പറയുന്നു. ഇതോടെ മൂന്നാം മന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടുന്നവര്‍ക്ക് മുന്നില്‍ ശശീന്ദ്രന്റെ തിരിച്ചുവരവ് ഒരുക്കാനാണ് തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കുന്നതെന്നാണ് സിപിഎം എന്‍സിപി പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേററവും മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ നിലപാടും വിവാദമായിരിക്കെ ഇതിനെല്ലാം പരിഹാരമായി മൂന്‍ ഗതാഗതമന്ത്രി ശശീന്ദ്രനെ നിരപരാധിയെന്ന പരിവേഷത്തോടെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഇടതുമുന്നണിയില്‍ സജീവമായിരിക്കുന്നത്. ആലപ്പുഴ ജില്ലാകലക്ട്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശത്തിന്റെ പേരില്‍ ചാണ്ടിയുടെ രാജി വൈകിപ്പിക്കുന്നത് ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദത്തിലെ എ.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കാനുള്ള കാത്തിരിപ്പാണെന്നാണ് എന്‍സിപി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. വരുന്ന ഞായറാഴ്ച എജിയുടെ നിയമോപദേശം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. ഇതിനിടെ ശശീന്ദ്രനുമായുള്ള കേസ് ഒത്തുതീര്‍പ്പായതായും അതിനാല്‍ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. ഇതിലൂടെ തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളികൂട്ടുന്നവര്‍ക്ക് മുന്നില്‍ ശശീന്ദ്രന്റെ തിരിച്ചുവരവിലൂടെ പ്രതിപക്ഷത്തിന്റെ നീക്കത്തിന് തടയിടാനാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. ഇതുസംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായാതായും അറിയുന്നു.

തോമസ് ചാണ്ടി തുല്യന്‍; മേജര്‍ രവി എന്ന ഹിന്ദുത്വ തീവ്രവാദി; സത്നാം സിംഗിനോട് മാപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍