UPDATES

വിജയരാഘവന് സിപിഎമ്മിന്റെ ശാസന, പാര്‍ട്ടിയെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചു, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി രമ്യ

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി രമ്യ ഹരിദാസ് വ്യക്തമാക്കി.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചു എന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ശാസന. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ ജാഗ്രതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്ന് സെക്രട്ടറിയയേറ്റ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

വിജയരാഘവന്‍ അനാവശ്യ വിവാദങ്ങളിലേയ്ക്ക് പാര്‍ട്ടിയേയും മുന്നണിയേയും വിജയരാഘവന്‍ വലിച്ചിഴച്ചതായി സിപിഎം ചൂണ്ടിക്കാട്ടി. അതേസമയം വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രശ്‌നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

ഇതിനിടെ പൊലീസ് രമ്യ ഹരിദാസിന്റെ മൊഴിയെടുത്തു. തിരൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി രമ്യ ഹരിദാസ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍