UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎസ് തലവന്‍ ബാഗ്ദാദി റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന

നേരത്തെയും ബാഗ്ദാദിയെ വധിച്ചതായുള്ള അവകാശവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. അതേസമയം റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മേയ് 28ന് സിറിയയിലെ ഐഎസ് കേന്ദ്രമായ റാഖ പ്രവിശ്യയില്‍ റഷ്യയുടെ എസ് യു 34, 35 വിമാനങ്ങള്‍ നടത്തിയ ബോംബിഗില്‍ ബാഗ്ദാദി അടക്കം പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായി കരുതുന്നത്. നേരത്തെയും ബാഗ്ദാദിയെ വധിച്ചതായുള്ള അവകാശവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഐഎസ് നേതാക്കള്‍ യോഗം ചേരുന്ന സ്ഥലം ലക്ഷ്യം വച്ചായിരുന്നു റഷ്യന്‍ ആക്രമണം. സതേണ്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് കൂടി ഐഎസ് അംഗങ്ങള്‍ക്ക് റാഖ പ്രവിശ്യയില്‍ നിന്ന് പുറത്ത് കടക്കാനുള്ള വഴി സംബന്ധിച്ച് ആസൂത്രണം ചെയ്യുന്നതിനായിരുന്നു ഐഎസ് നേതാക്കളുടെ യോഗം. റാഖ എമിര്‍ അബു അല്‍ ഹാജി അല്‍ മസ്രി, എമിര്‍ ഇബ്രാഹിം അല്‍ നയീഫ് അല്‍ ഹജ് എന്നിവരും കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന്റെ വിവരം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് റഷ്യ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍