UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അൾജീരിയയിൽ പട്ടാളവിമാനം തകർന്ന് 250 മരണം

ബോഫാറിക് സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് അൽപസമയത്തിനകം അപകടം സംഭവിച്ചു

അൾജീരിയയിൽ പട്ടാളവിമാനം തകർന്നു വീണ് കുറഞ്ഞത് 250 പേർ മരിച്ചു. ബോഫാറിക് സൈനിക വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് അൽപസമയത്തിനകം അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മൊറോക്കോയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി പടിഞ്ഞാറൻ സഹാറ നടത്തുന്ന സമരത്തിൽ പങ്കാളികളായ അൾജീരിയൻ സൈനികവിഭാഗമായ പോളിസാറിയോ ഫ്രോണ്ടിൽ പ്രവർത്തിക്കുന്ന 26 പട്ടാളക്കാരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പതിനാലോളം ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അൾജീരിയൻ സൈനിക മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍