UPDATES

ടുജി സ്‌പെക്ട്രം കേസ്: രാജയും കനിമൊഴിയും അടക്കം എല്ലാ പ്രതികളേയും വെറുതെ വിട്ടു

ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് 14 പ്രതികളേയും വെറുതെ വിട്ടത്. പ്രതികളുടെ മേല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് സിബിഐ കോടതി വിലയിരുത്തി.

ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് എംകെ കനിമൊഴി എന്നിവരടക്കം എല്ലാ പ്രതികളേയും വിചാരണ കോടതി വെറുതെ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് 14 പ്രതികളേയും വെറുതെ വിട്ടത്. പ്രതികളുടെ മേല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് സിബിഐ കോടതി വിലയിരുത്തി. വിചാരണ കോടതിക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ചെന്നൈയിലെ കനിമൊഴിയുടെ വീടിന് മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്്ടിച്ച കേസാണ് ടുജി സ്‌പെക്ട്രെ അലോക്കേഷനുമായി ബന്ധപ്പെട്ടുണ്ടായത്. കോഴ വാങ്ങിക്കൊണ്ട് ചട്ടം ലംഘിച്ച് ടുജി സ്‌പെക്ട്രം ടെലികോം കമ്പനികള്‍ക്ക് അനുവദിച്ച് 1.72 ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കിയെന്നാണ് കേസ്. രാജയും കനിമൊഴിയും ഈ കേസുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചിരുന്നു. ക്രമക്കേട് നടന്നതായി സിഎജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) കണ്ടെത്തിയിരുന്നു.

രണ്ട് കേസുകളിലെ വിധിയാണ് ഡല്‍ഹി കോടതി വിധി പറഞ്ഞത്. ഒന്ന് അഴിമതി കേസ്. മറ്റൊന്ന് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമുള്ളത്. 2011ലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍കെ ചന്ദോലിയ അടക്കമുള്ളവര്‍ പ്രതികളായിരുന്നു. യൂണിടെക് വയര്‍ലെസ്, സ്വാന്‍ ടെലികോം ലിമിറ്റഡ് തുടങ്ങിയ ടെലികോം കമ്പനികള്‍ക്ക് ചട്ടം ലംഘിച്ച് സ്‌പെക്്ട്രം അനുവദിച്ചിരുന്നു. അനില്‍ അംബാനി, നീര റാഡിയ തുടങ്ങിയവരടക്കം 153 സാക്ഷികളെ വിസ്തരിച്ചു. 29 പ്രതിഭാഗം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍