UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണം: മാധ്യമ ഉടമകളോട് സുപ്രീംകോടതി

സാമ്പത്തിക ശേഷിയില്ലെന്ന പേരില്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

മാദ്ധ്യമ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. സാമ്പത്തിക ശേഷിയില്ലെന്ന പേരില്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരെന്നോ കരാര്‍ ജീവനക്കാരെന്നോ ഭേദമില്ലാതെ ശുപാര്‍ശ എല്ലാ ജീവനക്കാര്‍ക്കും ബാധകമാണെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ്  ഉത്തരവ്.

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (ഐഎഫ്ഡബ്‌ളുജെ) ഉള്‍പ്പടെയുള്ള വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന മുന്‍ ഉത്തരവ് പാലിക്കാത്ത മാധ്യമ ഉടമകളുടെ നിലപാട് ധിക്കാരപരമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന മാധ്യമസ്ഥാപന ഉടമകളുടെ വാദം കോടതി തള്ളുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍