UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപിയെ തകര്‍ത്ത് എസ്എഫ്‌ഐ-എഎസ്എ സഖ്യം

എസ്എഫ്ഐയ്ക്കും അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയനും (എഎസ്എ) പുറമെ, ഡി എസ് യു (ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍), ടിഎസ്എഫ് (ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം) എസ്‌ഐഒ, എംഎസ്എഫ് എന്നീ സംഘടനകളാണ് എഎസ്‌ജെയിലുള്ളത്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല (എച്ച്സിയു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയെ അപ്രസക്തമാക്കി എസ്എഫ്‌ഐയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും അടങ്ങുന്ന അലൈന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന് (എഎസ്ജെ) വന്‍ വിജയം. ജനറല്‍ സീറ്റുകളെല്ലാം തൂത്തുവാരി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ സീറ്റുകളെല്ലാം സഖ്യം നേടി. മലയാളിയായ ശ്രീരാഗ് പൊയിക്കാടന്‍ (എഎസ്എ) പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ലുനാവത് നരേഷ് വൈസ് പ്രസിഡന്റായും ആരിഫ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ആഷിഖ് ജോയിന്റ് സെക്രട്ടറിയായും ലോലം ശ്രാവണ്‍ കുമാര്‍ സ്പോര്‍ട്സ് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയ്ക്കും അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയനും (എഎസ്എ) പുറമെ, ഡി എസ് യു (ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍), ടിഎസ്എഫ് (ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം) എസ്‌ഐഒ, എംഎസ്എഫ് എന്നീ സംഘടനകളാണ് എഎസ്‌ജെയിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍