UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അല്‍പേഷ് താക്കൂറും നിയമസഭയിലേക്ക്; ബിജെപിയെ തോല്‍പ്പിച്ചത് 18,000ത്തിനടുത്ത് വോട്ടിന്

പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനായ അല്‍പേഷ് താക്കൂര്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതും മത്സരിച്ചതും. അല്‍പേഷിന്റെ എതിരാളിയായിരുന്ന ലവിംഗ്ജി താക്കൂര്‍, കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ്.

ഗുജറാത്തില്‍ ബിജെപിയെ വിറപ്പിച്ച മൂന്ന് യുവ നേതാക്കളില്‍ ഒരാളാണ് ക്ഷത്രിയ (ഒബിസി) നേതാവായ അല്‍പേഷ് താക്കൂര്‍. രാധന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലവിംഗ്ജി താക്കൂറിനെ 18,000ത്തിനടുത്ത് വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അല്‍പേഷ് താക്കൂര്‍ പരാജയപ്പെടുത്തിയത്. ബിജെപി സര്‍ക്കാരിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനും ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കും ഒപ്പം അല്‍പേഷ് താക്കൂറും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനായ അല്‍പേഷ് താക്കൂര്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതും മത്സരിച്ചതും. അല്‍പേഷിന്റെ എതിരാളിയായിരുന്ന ലവിംഗ്ജി താക്കൂര്‍, കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍