UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി വിജയൻ കരുതേണ്ട: അമിത് ഷാ

അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിശ്വാസത്തെ അടിച്ചമർത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ പ്രതികരണം. പിണറായി കരുതേണ്ട. പെൺകുട്ടികളോടും

“പുറത്തു വരുന്ന വാർത്തകളനുസരിച്ച് അയ്യപ്പ ഭക്തർ സന്നിധാനത് വിശ്രമിക്കുന്നത് പന്നികളുടെ കൂട്ടത്തിലും, ചവറ്റു കൂനയുടെ പരിസരത്തുമാണ്. ഇത് സത്യം ആണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയണം സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാൻ കഴിയില്ല.” അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നും അമിത് ഷാ ആരോപിച്ചു.

 

ഞങ്ങള്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തന്മാര്‍ക്കൊപ്പമാണ്. വൈകാരികമായ ഒരു പ്രശ്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന രീതി വളരെ നിരാശാജനകമാണെന്നും അമിത്ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്നലെ പോസ്റ്റ് ചെയ്ത രണ്ടു ട്വീറ്റുകളിലൂടെയാണ് അമിത് ഷാ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നേരത്തെ ശബരിമല വിഷയത്തിൽ ഇടപെടണം എന്നഭ്യർത്ഥിച്ചു കൊണ്ട് ധാരാളം ബി ജെ പി അനുകൂലികൾ അമിത് ഷായുടെ ഫേസ്ബുക് പോസ്റ്റിനു കീഴെ ക്യാമ്പയിൻ നടത്തിയിരുന്നു.

അതെ സമയം സന്നിധാനത്തേക്ക് പ്രതിഷേധക്കാര്‍ എത്തുന്നത് തടയാന്‍ കര്‍ശന പരിശോധനകള്‍ കാനന പാതയിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിച്ച് പോലീസ്. ഇതിന്റെ ഭാഗമായി പുല്ലുമേട് കാനനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബിജെപിയുടെ സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി തിരുവനപുരം കൊല്ലം ജില്ലയില്‍ നിന്നും ഉള്ള പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തണമെന്നിരിക്കേ ഇവരെ തടയുന്നത് ഉള്‍പ്പെടെയാണ് നിയന്ത്രണങ്ങള്‍. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷം മാത്രമാണു കടത്തിവിടുന്നത്.

ശബരിമലയിലും പരിസരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമെന്ന പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ആന്റണി ഡോമിനിക്, നിലയ്ക്കലിലെത്തി. കമ്മിഷന്‍ അംഗങ്ങള്‍ മോഹന്‍കുമാര്‍, പി. മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ്‌സന്ദര്‍ശനം. നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയുമായും സംഘം കൂടിക്കാഴ്ച നടത്തി.

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

ശബരിമല LIVE: പ്രതിഷേധക്കാരെ തടയാന്‍ കാനനപാതയില്‍ കർശന പരിശോധന; മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിലയ്ക്കലിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍