UPDATES

വിപണി/സാമ്പത്തികം

ബിറ്റ് കോയിന്‍ വഴി അമിതാഭ് ബച്ചനും കുടുംബവും സമ്പാദിച്ചത് 112 കോടി രൂപ

ബച്ചന്‍ കുടുംബത്തിന് രണ്ടര ലക്ഷം ഓഹരികള്‍ കിട്ടി. തിങ്കളാഴ്ച ലോംഗ് ഫിനിന്റെ ഒരു ഷെയറിന്റെ വില വില 70 ഡോളറായിരുന്നു. ബിറ്റ് കോയിന്റെ മൂല്യത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ബിറ്റ് കോയിന്‍ വഴി അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ചേര്‍ന്ന് സമ്പാദിച്ചത് 17.5 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 112 കോടി രൂപ). കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബച്ചന്‍ രണ്ടര ലക്ഷം ഡോളര്‍ ബിറ്റ് കോയിന്‍ വഴി നിക്ഷേപിച്ചു. 2015 മുതല്‍ ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ സ്ഥാപനമായ മെറിഡിയന്‍ ടെക്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വെങ്കട ശ്രീനിവാസ് മീനവല്ലിയാണ് ഈ കമ്പനിയുടെ ഉടമസ്ഥന്‍. ബ്ലോക്‌ചെയിന്‍ റിസര്‍ച്ച് സ്ഥാപനമായ Ziddu.com ഈ കമ്പനിയുടെ ഉടമസ്ഥതയിലാണുള്ളത്.

Ziddu.com ഏറ്റെടുത്തതോടെ വെള്ളിയാഴ്ച ലോംഗ് ഫിന്‍ കോര്‍പ്പിന്റെ ഓഹരി മൂല്യം 2500 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബച്ചന്റെ ഓഹരി മൂല്യം ഉയര്‍ന്നു. ബച്ചന്‍ കുടുംബത്തിന് രണ്ടര ലക്ഷം ഓഹരികള്‍ കിട്ടി. തിങ്കളാഴ്ച ലോംഗ് ഫിനിന്റെ ഒരു ഷെയറിന്റെ വില വില 70 ഡോളറായിരുന്നു. ബിറ്റ് കോയിന്റെ മൂല്യത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍