UPDATES

വിപണി/സാമ്പത്തികം

എറിക്‌സണ് നല്‍കാനുള്ള പണം നല്‍കി അനില്‍ അംബാനി ജയില്‍ ഒഴിവാക്കി

അനില്‍ അംബാനിയുടെ അഭിഭാഷകന്‍ പണമടച്ച കാര്യം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് നല്‍കാനുള്ള 458.77 കോടി രൂപ നല്‍കി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനി അടക്കമുള്ളവര്‍ ജയില്‍ ശിക്ഷ ഒഴിവാക്കി. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയില്‍ തുക നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അനില്‍ അംബാനിയുടെ അഭിഭാഷകന്‍ പണമടച്ച കാര്യം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അനില്‍ അംബാനിക്കും രണ്ട് ഡയറക്ടര്‍മാര്‍ക്കും ഒരു കോടി രൂപ പിഴയുമിട്ടിരുന്നു. അഹന്ത നിറഞ്ഞ സമീപനമാണ് അനില്‍ അംബാനിയുടേത് എന്ന് എറിക്‌സണ്‍ പറഞ്ഞിരുന്നു.

ഏഴ് വര്‍ഷത്തെ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍ കരാറിലാണ് എറിക്‌സണ്‍ 2014ല്‍ ആര്‍ കോമുമായി ഒപ്പ് വച്ചിരുന്നത്. കളിഞ്ഞ വര്‍ഷം ആര്‍ കോമിനെതിരെ എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചു. 576.77 കോടി രൂപ നല്‍കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടി. 180 കോടി രൂപ സുപ്രീം കോടതി രജിസ്ട്രറയില്‍ ആര്‍ കോം കെട്ടി വച്ചതായി കോടതി അറിയിച്ചു. സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള സ്‌പെക്ട്രം കരാര്‍ സാധ്യമാകാത്തതിനെ തുടര്‍ന്നന് മതിയായ പണം സ്വരൂപിക്കാനായില്ലെന്ന അംബാനി ഗ്രൂപ്പിന്റെ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. റാഫേല്‍ കരാറില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അനില്‍ അംബാനിക്ക് പണമുണ്ട് എന്ന് എറിക്‌സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍