UPDATES

ബീഫ് രാഷ്ട്രീയം

കന്നുകാലി വില്‍പ്പന നിയന്ത്രണത്തില്‍ പ്രതിഷേധം: മേഘാലയയില്‍ ഒരു ബിജെപി നേതാവ് കൂടി പാര്‍ട്ടി വിട്ടു

ഞങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചത് കൊണ്ടാണ് ബിജെപിയില്‍ നിന്ന് രാജി വച്ചത്. ബിജെപി ഒരു ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് ബച്ചു മാരക് ആരോപിച്ചു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ ബിജെപിയില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നു. മേഘാലയയില്‍ ഒരു നേതാവ് കൂടി പ്രതിഷേധം രേഖപ്പെടുത്തി പാര്‍ട്ടി വിട്ടു. ബിജെപി നോര്‍ത്ത് ഗാരോ ജില്ലാ പ്രസിഡന്റ് ബച്ചു മാരക് എന്ന നേതാവാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മാരക് പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ബച്ചു മാരകിന്റെ രാജി. മതനിരപേക്ഷതയ്‌ക്കെതിരായ ബിജെപിയുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബച്ചു വ്യക്തമാക്കി.

തങ്ങളുടെ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ബീഫ് കഴിക്കുന്നതെന്ന് ബച്ചു പറയുന്നു. ഒരു ‘ഗാരോ’ ആയ തനിക്ക് എന്റെ സമുദായത്തിന്റെ വികാരങ്ങളും താല്‍പര്യങ്ങളും മാനിക്കാനുള്ള ബാദ്ധ്യതയുണ്ട്. എന്റെ സംസ്‌കാരത്തെ അപമാനിച്ചത് കൊണ്ടാണ് ബിജെപിയില്‍ നിന്ന് രാജി വച്ചത്. ബിജെപി ഒരു ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് ബച്ചു മാരക് ആരോപിച്ചു. അതേസമയം ബച്ചു മാരകിന്റെ രാജിയെ ബിജെപി ദേശീയ വക്താവ് നളിന്‍ കോലി സ്വാഗതം ചെയ്തു. കുറേകാലമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ബച്ചുവെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ പാര്‍ട്ടി നേരത്ത തന്നെ തീരുമാനിച്ചിരുന്നതായും നളിന്‍ ഗുപ്ത പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഷിബുന്‍ ലിങ്‌ദോയും ബച്ചുവിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബച്ചു ശ്രമിക്കുന്നതെന്ന്് ലിങ്‌ദോ കുറ്റപ്പെടുത്തി. കന്നുകാലി ഉത്തരവിനെതിരെ പ്രതിഷേധവുമായി ബീഫ് – ബിയര്‍ പാര്‍ട്ടി സംഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം ബച്ചു മാരക് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍