UPDATES

ട്രെന്‍ഡിങ്ങ്

തൂത്തുക്കുടിയിലെ പോലിസ് നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദം; രാഹുല്‍ ഗാന്ധി

രക്തസാക്ഷികള്‍ ആയവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം തന്റെ പ്രാര്‍ത്ഥന ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ തുത്തുക്കുടിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലെറ്റ് കോപ്പര്‍ കമ്പനിക്കെതിരെ സമരം ചെയ്ത ജനങ്ങള്‍ക്ക നേരെ വെടിവയ്ച്ച തമിഴ്‌നാട് പോലിസിന്റെ നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദമാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. സംഭവത്തില്‍ അപലപിച്ച് നടത്തിയ ട്വീറ്റിലാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്. നീതികേടിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് ആതിക്രമം നടന്നത്. സംഭവത്തില്‍ രക്തസാക്ഷികള്‍ ആയവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പം തന്റെ പ്രാര്‍ത്ഥന ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം പോലിസ് വെടിവയ്പ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തൂത്തുക്കുടില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത സ്റ്റെര്‍ലെറ്റ് കോര്‍പ്പറേഷന്‍ മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായതോടെയാണ് പോലിസ് വെടിവയ്പ്പുണ്ടായത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍