UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നു: ഹൈക്കോടതിയില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ

നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസുമായി ദിലീപിനെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ലെന്നും അപ്പുണ്ണി അവകാശപ്പെട്ടു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപ്പുണ്ണി കേരളത്തിന് പുറത്തേക്ക് കടന്നതായി വിവരം കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. തന്നേയും നാദിര്‍ഷയേയും മാപ്പുസാക്ഷികളാക്കാന്‍ ശ്രമമുണ്ടെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയില്‍ വാദിച്ചു. നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസുമായി ദിലീപിനെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ലെന്നും അപ്പുണ്ണി അവകാശപ്പെട്ടു.

അപ്പുണ്ണി അറസ്റ്റിലാവും മുമ്പ് ജാമ്യം നേടാനാണ് ദിലീപ് ശ്രമിക്കുന്നത് എന്നാണ് സൂചന. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നീങ്ങാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം. ഇതിനിടെയാണ് പൊലീസ് പിടിയില്‍ നിന്നൊഴിവാകാന്‍ അപ്പുണ്ണി ശ്രമിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍