UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ജന്‍ സിംഗ് അന്തരിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ ഒരേയൊരു ‘ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍’

1965ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുന്നേറ്റത്തില്‍ അര്‍ജന്‍ സിംഗ് വഹിച്ച പങ്ക് അതുല്യമാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ പഞ്ചനക്ഷത്ര റാങ്ക് ലഭിച്ച ഒരേയൊരു മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു. 98 വയസായിരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1965ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മുന്നേറ്റത്തില്‍ അര്‍ജന്‍ സിംഗ് വഹിച്ച പങ്ക് അതുല്യമാണ്. അന്ന് 46കാരനായിരുന്നു ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയിരുന്ന അര്‍ജന്‍ സിംഗ്. അര്‍ജന്‍ സിംഗിന്റെ നില ഗുരുതരമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും കര, നാവിക, വ്യോമസേനാ മേധാവികളും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍