UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വർഗീയ ശക്തികളെ ഭയമില്ല, മഹാരാജാസിൽ തന്നെ തുടർന്ന് പഠിക്കും: അഭിമന്യുവിന്റെ സഹപാഠി അർജുൻ

അഭിമന്യു കൊല്ലപ്പെട്ട ദിവസം കരളിനും കുടലിനും മുറിവേറ്റ അര്‍ജുന്‍ 15 ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്‍ചികിത്സയുടെ ഭാഗമായി എറണാകുളത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.

വർഗീയ ശക്തികളെ ഭയപ്പെടുന്നില്ലെന്നും മഹാരാജാസിൽ തന്നെ തുടർന്നും  പഠിക്കുമെന്നും  അഭിമന്യുവിനൊപ്പം എസ്‌‌‌‌ഡിപിഐ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അര്‍ജുന്‍ കൃഷ്‌ണന്‍. തന്റെ ഫെയ്സ്ബുക്ക്  കുറിപ്പിലാണ് അർജുൻ നിലപാട് വ്യക്തമാക്കിയത്. മഹാരാജാസ് കോളേജിലെ ബി എ ഫിലോസഫി വിദ്യാർത്ഥി ആണ് അർജുൻ.

അഭിമന്യു കൊല്ലപ്പെട്ട ദിവസം കരളിനും കുടലിനും മുറിവേറ്റ അര്‍ജുന്‍ 15 ദിവസമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തുടര്‍ചികിത്സയുടെ ഭാഗമായി എറണാകുളത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.

ജൂലൈ ഒന്നിന് രാത്രിയാണ് എസ്‌‌ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. നെഞ്ചില്‍ കുത്തേറ്റ എസ്എഫ്‌ഐ നേതാവ് അഭിമന്യു സംഭവസ്ഥലത്തുതന്നെ പിടഞ്ഞുവീണു മരിച്ചു. ഒപ്പം കുത്തേറ്റ അര്‍ജുന് രാത്രിതന്നെ ശസ്‌ത്രക്രിയ നടത്തിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഇടുപ്പില്‍ കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിനീത് ചികിത്സയ്‌ക്കുശേഷം വിശ്രമത്തിലാണ്.

അഭിമന്യു കൊലക്കേസ്; അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്ക്

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍