UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീവ് കഴിഞ്ഞ് ജോലിക്ക് പോകേണ്ടെന്ന് പറഞ്ഞത് ആര്‍മി ജവാന്‍ കേട്ടില്ല, ഭാര്യ ആത്മഹത്യ ചെയ്തു

ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകേണ്ടെന്ന് പറഞ്ഞത് കേള്‍ക്കാതെ ഭര്‍ത്താവായ ആര്‍മി ജവാന്‍ പോകാന്‍ ഒരുങ്ങിയതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍ ഖംഭാലിയ എന്ന സ്ഥലത്താണ് സംഭവം. 22 വയസുള്ള മീനാക്ഷി ജെത്വയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഭൂപേന്ദ്ര സിംഗ് ജെത്വയാണ് മീനാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗിര്‍ഗില്‍ പോസ്റ്റിംഗ് ലഭിച്ച ഭൂപേന്ദ്ര ഈയടുത്താണ് ലീവില്‍ നാട്ടിലെത്തിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

അടുത്തിടെ ഗുല്‍മാര്‍ഗിന് സമീപമുണ്ടായ ഹിമപാതത്തില്‍ തലനാരിഴ്ക്കാണ് ഭൂപേന്ദ്ര രക്ഷപ്പെട്ടത്. ഈ സംഭവവും പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതും മീനാക്ഷിയെ വലിയ തോതില്‍ അസ്വസ്ഥയാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് മീനാക്ഷിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍