UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയില്‍ സിബിഎസ്ഇ റാങ്ക് ജേതാവിനെ കൂട്ട ബലാത്സംഗം ചെയ്തവരില്‍ ആര്‍മി ഉദ്യോഗസ്ഥനും

രാജസ്ഥാനില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പങ്കജ് ഫൗസി എന്ന സൈനികനാണ് പെണ്‍കൂട്ടിയെ ബലാത്സംഗം ചെയ്ത സംഘത്തിലുള്ളതെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാനയില്‍ മുന്‍ സിബിഎസ്ഇ റാങ്ക് ജേതാവായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളില്‍ കരസേന ഉദ്യോഗസ്ഥനും. രാജസ്ഥാനില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പങ്കജ് ഫൗസി എന്ന സൈനികനാണ് പെണ്‍കൂട്ടിയെ ബലാത്സംഗം ചെയ്ത സംഘത്തിലുള്ളതെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന പൊലീസ് സംഘം പങ്കജ് ഫൗസിയെ അറസ്റ്റ് ചെയ്യുന്നതിനായി രാജസ്ഥാനിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും സന്ധു അറിയിച്ചു. അതേസമയം ക്രിമിനലുകളെ ആര്‍മി വച്ചുപൊറുപ്പിക്കില്ലെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്റിന്റെ ഇന്‍ ചീഫ് ലെഫ്.ജനറല്‍ ചെറിഷ് മാത്സണ്‍ വ്യക്തമാക്കി. ഇത്തരക്കാരെ വിചാരണ ചെയ്ത് കുറ്റവാളിയെന്ന് വ്യക്തമായാല്‍ അര്‍ഹമായ ശിക്ഷ ലഭ്യമാക്കുമെന്നും ലെഫ്.ജനറല്‍ പറഞ്ഞു.

രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയാണ് നിലവില്‍ 19 വയസുള്ള യുവതി. കോച്ചിംഗ് സെന്ററിലേയ്ക്ക് നടന്നുപോകുന്നതിനിടെയാണ് അക്രമി സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു വയലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തത്. പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ഹരിയാന വളരെ മുന്നിലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍