UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണാബ് ഗോസ്വാമി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം സൊസൈറ്റി അംഗം

നെഹ്രു മ്യൂസിയത്തെ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയമാക്കുന്നതിനെ എതിര്‍ത്ത മൂന്ന് അംഗങ്ങളെ മാറ്റിയാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) സൊസൈറ്റി അംഗമായി റിപ്പബ്ലിക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അര്‍ണാബ് ഗോസ്വാമിയ്ക്ക് പുറമെ മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ബിജെപി എംപിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റുമായ വിനയ് സഹസ്രബുദ്ധെ, ഇന്ദിര ഗാന്ധി സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ചെയര്‍മാന്‍ റാം ബഹദൂര്‍ റായ് എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന തീന്‍മൂര്‍ത്തി ഭവനെ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം എന്നതില്‍ നിന്ന് മാറ്റി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ഗോസ്വാമിയടക്കം പുതിയ നാല് പേരെ എന്‍എംഎംഎല്‍ സൊസൈറ്റി അംഗങ്ങളായി നിയമിച്ചത്. നെഹ്രു മ്യൂസിയത്തെ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയമാക്കുന്നതിനെ എതിര്‍ത്ത മൂന്ന് അംഗങ്ങളെ മാറ്റിയാണ് പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന് എക്കണോമിക് ടൈംസ്‌ പറയുന്നു. പുറത്തുപോകേണ്ടി വന്നവരിലൊരാള്‍ അക്കാഡമിക് വിദഗ്ധന്‍ പ്രതാപ് ഭാനു മേത്തയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തനിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്ന് പ്രതാപ് ഭാനു മേത്ത പറയുന്നു. മേത്തയുടെ രാജി സ്വീകരിച്ചതായി സാംസ്‌കാരിക മന്ത്രാലയം ഒക്ടോബര്‍ 29ന് വ്യക്തമാക്കിയിരുന്നു. എന്‍എംഎംഎല്‍ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് ഉദ്യോഗസ്ഥന്‍ ശക്തി സിന്‍ഹയെ കൊണ്ടുവരുന്നതിനേയും മേത്ത എതിര്‍ത്തിരുന്നു.

സാമ്പത്തികവിദഗ്ധന്‍ നിതിന്‍ ദേശായ്, പ്രൊഫ.ഉദയന്‍ മിശ്ര, മുന്‍ ബ്യൂറോക്രാറ്റ് ബിപി സിംഗ് എന്നിവര്‍ സൊസൈറ്റി അംഗങ്ങളായി തുടരില്ലെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനം പറയുന്നത്. പുതിയ അംഗങ്ങളുടെ കാലാവധി 2020 ഏപ്രില്‍ 25 വരെയാണ്. സൊസൈറ്റിയില്‍ നിന്ന് നീക്കിയ അംഗങ്ങള്‍ പാണ്ഡിത്യമുള്ളവരും വിദഗ്ധരുമാണെന്ന് സൊസൈറ്റി അംഗമായ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ഫണ്ട് ആണ് ജയറാം രമേഷിനെ സൊസൈറ്റി അംഗമായി നോമിനേറ്റ് ചെയ്തത്.

ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് രാജി വച്ച മുന്‍ വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ ആണ് എന്‍എംഎംഎല്‍ വൈസ് ചെയര്‍മാന്‍. നെഹ്രു മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാരുടേയും സ്മാരകമാക്കി മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കത്ത് നല്‍കിയിരുന്നു. തീന്‍മൂര്‍ത്തി ഭവനില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ സെപ്റ്റംബറില്‍ നഗരവികസന മന്ത്രാലയം ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ഫണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. 1964ല്‍ നെഹ്രുവിന്റെ മരണശേഷമാണ് ജെഎന്‍എംഎഫ് രൂപീകരിച്ചത്. 1967 മുതലാണ് തീന്‍ മൂര്‍ത്തി ഭവനില്‍ ഫണ്ട് പ്രവര്‍ത്തിച്ചുതുടങ്ങിയത്. നവംബര്‍ ഒന്നിന് ഒഴിപ്പിക്കല്‍ നോട്ടീസ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

നെഹ്രു മ്യൂസിയത്തില്‍ നിന്ന് നെഹ്രുവിനെ പുറത്താക്കാന്‍ മോദി സര്‍ക്കാര്‍; എല്ലാ പ്രധാനമന്ത്രിമാരുടേയും മ്യൂസിയമാക്കും

നമ്മള്‍ ഇപ്പോഴും താമസിക്കുന്നത് നെഹ്രു പണിത വീട്ടില്‍

അതെ അര്‍ണാബ്, ഞങ്ങളിങ്ങനെയാണ്; നിങ്ങള്‍ക്കത് മനസിലാകില്ല


https://www.azhimukham.com/offbeat-kuldeepnayyar-sincere-bold-mediaman-life-work-short-analysis-nachiketas-writes/https://www.azhimukham.com/newsupdate-dyfi-leader-mswaraj-against-arnag-goswami-on-hate-speech/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍